ഇസ്ലാമാബാദ്: 2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പാക് ജുഡീഷ്യല്‍ കമ്മീഷന് ഈമാസം 17 ന് ഇന്ത്യയിലെത്തും. അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടുതല്‍ വിവരങ്ങള്‍ ആരായുന്നതിനായിരിക്കും കമ്മീഷന് സന്ദര്‍ശനം നടത്തുന്നതെന്ന് തീവ്രവാദവിരുദ്ധ കോടതി ജഡ്ജ് ഷാഹിദ് റഫീഖ് വ്യക്തമാക്കി.
മാര്‍ച്ച് 14 നായിരിക്കും കമ്മീഷന്റെ ഇന്ത്യാ സന്ദര്‍ശനം ആരംഭിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. ലാഹോറില്‍നിന്നും ദല്‍ഹിയിലെത്തുന്ന സംഘം ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് അടുത്ത ദിവസം സംഘം മുംബൈ സന്ദര്‍ശിക്കും. 20 ന് പാക്കിസ്ഥാനിലേക്ക് മടങ്ങുന്ന സംഘം ഇന്ത്യയിലെ ഉദ്യോഗസ്ഥരില്‍നിന്നും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കും.
കേസുമായി ബന്ധപ്പെട്ട് ലഷ്കറെ തൊയ്ബ തലവന്‍ സാക്കിര്‍ റഹ്മാന് ലഖ്വി ഉള്‍പ്പെടെ ഏഴുപേരുടെ വിചാരണ നടപടികള്‍ തീവ്രവാദവിരുദ്ധകോടതിയില് നടന്നുവരികയാണ്. 2008 ല്‍ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് സാമ്പത്തികസഹായമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.പ്രതിരോധ അഭിഭാഷകര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ അഭിഭാഷകരുടെ അപേക്ഷ തള്ളുകയും മാര്‍ച്ച് 17 വരെ നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്നും കോടതി പറഞ്ഞു.
പാക് അന്വേഷണസംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച ഒരു രേഖയും നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ കോടതിയില്‍ പ്രതിഷേധിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടറായ ഫസല്‍ മജീദിനെ കമ്മീഷന്റെ കോര്‍ഡിനേറ്ററായും കോടതി നിയമിച്ചിരുന്നു. എന്നാല്‍ കോര്‍ഡിനേറ്ററും ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച റിപ്പോര്‍ട്ട് തന്നില്ലെന്നാരോപിച്ച് അഭിഭാഷകര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് തിങ്കളാഴ്ച റിപ്പോര്ട്ട്നല്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്ന് അഭിഭാഷകനായ റിയാസ് ചീമാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: