ട്രിപ്പോളി: കൊല്ലപ്പെട്ട ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ ആയുധങ്ങള്‍ ലോകമെമ്പാടുമുള്ള ലിബിയന്‍ എംബസികളില്‍ ഒളിപ്പിച്ചുവെച്ചിരുന്നുവെന്ന് വിദേശകാര്യസഹമന്ത്രി മുഹമ്മദ് അബ്ദുല്‍ അസീസ് വ്യക്തമാക്കി.
കൈത്തോക്ക്, ഗ്രനേഡ്, ബോംബ് നിര്‍മിത വസ്തുക്കള്‍, നയതന്ത്ര ബാഗുകള്‍ എന്നിവയടങ്ങുന്ന ആയുങ്ങളാണ് ഒളിപ്പിച്ചുവെച്ചിരുന്നത്. എന്നാല്‍ എംബസിക്കുനേരെയുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനാണ് ഈ ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം ഗദ്ദാഫിക്കെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടയില്‍ എംബസികളുടെ നിയന്ത്രണം പിടിച്ചെടുത്ത സമത്താണ് ആയുധങ്ങള്‍ കണ്ടെത്തിയതെന്ന് വിദേശകാര്യ സഹമന്ത്രി മുഹമ്മദ് അബ്ദുള്‍ അസീസ് പറഞ്ഞു.
ഗദ്ദാഫിയുടെ ഔദ്യോഗിക സമ്പത്തായ ആയുധങ്ങള്‍ നിരവധി രാജ്യങ്ങളില്‍ ഉണ്ട്. അത് രണ്ടോ മൂന്നോ രാജ്യങ്ങളില്ല ആഫ്രിക്കന്‍, ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉടനീളമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തായിരുന്നു പദ്ധതിയെന്ന് ആര്‍ക്കും അറിയില്ലായിരുന്നുവെന്നും ലിബിയന്‍ ദേശീയതക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ എതിര്‍ക്കാനായിരുന്നോ എന്നുള്ളതും ആര്‍ക്കും അറിയില്ലെന്നും സത്യസന്ധതയും മേറ്റ്ല്ലാം സാധ്യമായിരുന്നത് മുന്‍ ഭരണകൂടത്തിലായിരുന്നുവെന്നും മുഹമ്മദ് അബ്ദുള്‍ അസീസ് പറഞ്ഞു. ഗദ്ദാഫി ഭരണകൂടത്തിനുള്ളില്‍ നടക്കുന്ന ചില നടപടികള്‍ക്കുവേണ്ടിയാണ് ലിബിയന്‍ എംബസികളില്‍ ഈ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതെങ്കില്‍ തനിക്ക് ഒരു സംശയവും ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
42 വര്‍ഷത്തെ നീണ്ട ഭരണത്തില്‍ ഗദ്ദാഫി ആക്രമമണം കയറ്റുമതി ചെയ്യുകയായിരുന്നു. 1998 ല്‍ അമേരിക്കന്‍ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണവും 1984 ല്‍ ബ്രിട്ടനില്‍ പോലീസ് ഉദ്യോഗസ്ഥയെ വെടിവെച്ചുകൊന്നതും ലിബിയന്‍ എംബസിക്കു പുറത്തായിരുന്നു. ഇതെല്ലാം ഗദ്ദാഫിയുടെ ജീവചരിത്രത്തിലെ പ്രധാന കേസുകളാണ്.
കഴിഞ്ഞ ആറുമാസങ്ങളിലായി വിദേശ എംബസികളില്‍നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. 30 കൈത്തോക്കുകളും രണ്ട് മെഷീന് തോക്കുകളും 15 കിലോഗ്രാം സ്ഫോടകവസ്തുക്കളും രണ്ട് ഗ്രനേഡുകളും മറ്റ് ഉപകരണങ്ങളും കഴിഞ്ഞ ഫെബ്രുവരിയില്‍ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കണ്ടെടുത്ത ആയുധങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ചെറുതാണെന്നും ലോകമെമ്പാടുമുള്ള ലിബിയന്‍ എംബസികളില്‍നിന്നും ലഭിച്ചിരിക്കുന്ന ആയുധങ്ങളുടെ വിവരങ്ങള്‍ തരാനാകില്ലെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: