ബെയ്ജിംഗ്: ചൈനീസ് വിമാനവാഹിനി ആഗസ്റ്റ് ഒന്നിന് കമ്മീഷന് ചെയ്യും. ചൈനയുടെ തെക്കുഭാഗത്തെ കടലില്‍ ഇത് വിന്യസിക്കുമെന്ന് ചൈനീസ് നേവി ഡെപ്യൂട്ടി കമാന്‍ഡര്‍ ഷൂ ഹോംഗ്മെംഗ് പറഞ്ഞു. ആഗസ്റ് മുതല്‍ പസഫിക് സമുദ്രത്തില്‍ നാല് ഭാഗത്തായി പരീക്ഷണാര്‍ത്ഥം ഇത് വിന്യസിച്ചിരിക്കുകയാണെന്ന് ഷാംഘായ് ഡെയ്ലി പറയുന്നു. ചൈനീസ് സേനാ ദിനമായ ആഗസ്റ്റ് ഒന്നിന് ഔദ്യോഗികമായി ഇത് കമ്മീഷന് ചെയ്യുമെന്ന് വിദഗ്ധര്‍ സൂചിപ്പിച്ചു. ഫൈറ്റര്‍ ജറ്റുകള്കൂടി ഇതിനോട് കൂട്ടിച്ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിമാനവാഹിനികള്‍ ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ക്കും പെയിലറ്റുമാരുടെ പരിശീലനത്തിനുമാണ് ഉപയോഗിച്ചുവരുന്നത് എന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞത്.
ചൈനയുടെ തെക്കന്‍ കടല്‍ഭാഗത്ത് ധാരാളം എണ്ണ ലഭിക്കുന്ന ദ്വീപുകളുണ്ട്. ചൈന അവകാശവാദമുന്നയിക്കുന്ന ഈ പ്രദേശത്ത് അസിയാന്‍ രാജ്യങ്ങളില്‍നിന്നും എതിര്‍പ്പുകളുണ്ട്. അമേരിക്കയുടെ ഏഷ്യാ പസഫിക് സ്ട്രാറ്റജിയെ പ്രതിരോധിക്കുന്നതിന് ചൈനയുടെ ഭാഗത്തുനിന്നും ബോധപൂര്‍വവും തിരക്കിട്ടതുമായ നടപടികളാണ് ഉണ്ടാവുന്നത്.
1985 മുതല്‍ ചൈന ഗവേഷണത്തിനുവേണ്ടി നാല് വിമാനവാഹിനികള്‍ ഉപയോഗിച്ചുവരുന്നുണ്ട്. അതില്‍ ഒന്ന് ഓസ്ട്രേലിയയില്‍നിന്നും മൂന്നെണ്ണം പഴയ സോവിയറ്റ് റഷ്യയില്‍നിന്നും വാങ്ങിയതാണ്. അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ അമേരിക്കയുടെ വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് ചൈനയുടെ പുതിയ പദ്ധതികളെന്നാണ് വിദഗ്ധ അഭിപ്രായം. വിമാനങ്ങളും ഹെലികോപ്റ്ററുകളും വിമാനവാഹിനി കപ്പലുകളുടെ മുകളില്‍ പറന്നിറങ്ങുന്നതിന്റെ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വേരിയന്റ് എന്ന റഷ്യന്‍നിര്‍മിത വിമാനവാഹിനി കപ്പലില്‍ ചൈന ജെ-15 യുദ്ധവിമാനങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഉക്രൈനില്‍നിന്നും കരസ്ഥമാക്കിയ സൂ-33 ചൈന സ്വന്തം സാങ്കേതിക വിദ്യ കൂടി ചേര്‍ത്ത് വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ റഷ്യയില്‍നിന്നും ഉക്രൈനില്‍നിന്നും ഇറക്കുമതി ചെയ്ത യുദ്ധവിമാനങ്ങളുടെ എഞ്ചിന് ചൈന എങ്ങനെയാണ് നിയന്ത്രണത്തില്‍ കൊണ്ടുവരികയെന്നത് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
മുപ്പത് ഹെലികോപ്റ്ററുകളും ഏകദേശം 2000 മിലിട്ടറി ഉദ്യോഗസ്ഥരെയും വഹിക്കാന്‍ കപ്പലിന് ശേഷിയുണ്ട്. എല്ലാ ആയുധങ്ങളും റഡാര്‍ സംവിധാനവും പ്രാദേശികമായി വികസിപ്പിച്ചതാണെന്നാണ് ചൈനീസ് അധികൃതരുടെ അവകാശവാദം.
ചൈനീസ് പ്രതിരോധ ബജറ്റ് 106.4 ബില്യണ്‍ യുഎസ് ഡോളര്‍ ആണെന്ന പ്രഖ്യാപനം ഒരാഴ്ച മുന്നെയാണ് വന്നത്. പുറത്ത് പറയുന്നതിനേക്കാള്‍ അധികമാണ് ചൈനയുടെ യഥാര്‍ത്ഥ പ്രതിരോധ ചെലവെന്ന് പാശ്ചാത്യ പ്രതിരോധ വിദഗ്ധര്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: