മനില: വടക്കുപടിഞ്ഞാറന്‍ ഫിലിപ്പീന്‍സില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.3, 5.1 തീവ്രത രേഖപ്പെടുത്തിയ ചലനങ്ങളാണ് ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമൊ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
മനിലയില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള തെക്കുപടിഞ്ഞാറന്‍ ലൂക്ക് ടൗണ്‍ഷിപ്പിലാണ് ചലനങ്ങളുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. മധ്യ ഫിലിപ്പീന്‍സില്‍ കഴിഞ്ഞ ചൊവ്വാഴ്ച റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരു കെട്ടിടം തകര്‍ന്നു വീണ് പത്ത് പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: