രാമേശ്വരം: പാക് കടലിടുക്കില്‍ കച്ചതീവിനു സമീപത്ത് മീന്‍പിടിക്കുകയായിരുന്ന തമിഴ് മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ആക്രമിച്ചു. പരിക്കുകളൊന്നും കൂടാതെ തൊഴിലാളികള്‍ ഇന്ത്യന്‍ തീരത്ത് എത്തിച്ചേര്‍ന്നു.
ഇന്ത്യയുടെ സമുദ്ര അതിര്‍ത്തിക്കുള്ളില്‍ മത്സ്യ ബന്ധനം നടത്തുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ബോട്ടുകള്‍ക്കു നേരെ നാവികര്‍ കല്ലും മറ്റു വസ്തുക്കളും വലിച്ചെറിയുകയായിരുന്നു. നിരവധി ബോട്ടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
സമുദ്രാതിര്‍ത്തി കടന്നാല്‍ വെടിവയ്ക്കുമെന്ന് നാവികര്‍ ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: