ന്യൂയോര്‍ക്ക്: സിഖ് കുടുംബത്തിന് അമേരിക്കയില്‍ വധഭീഷണി. കുടുംബാംഗങ്ങളെ വധിക്കുമെന്നറിയിച്ചു ഭീഷണിക്കത്തു ലഭിച്ചതായാണു റിപ്പോര്‍ട്ട്. തലപ്പാവു ധരിക്കുന്ന ഇവര്‍ക്കു താലിബാനുമായി ബന്ധമുണ്ടെന്നാണ് ആരോപണം. കുടുംബാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരുന്നതായും കത്തില്‍ പറയുന്നു.
യുഎസ് മണ്ണില്‍ താലിബാന്റെ രഹസ്യ പ്രവര്‍ത്തനം അനുവദിക്കില്ല, എത്രയും പെട്ടെന്നു രാജ്യം വിടണം, അല്ലെങ്കില്‍ വെടിവച്ചു കൊല്ലും, യു.എസില്‍ മറ്റെവിടെയെങ്കിലും കഴിയാമെന്നും വിചാരിക്കേണ്ട, എന്നിങ്ങനെയാണ് ഭീഷണികള്‍. .
കത്തിനെക്കുറിച്ച് എഫ് ബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെര്‍ജീനിയയില്‍ താമസിക്കുന്ന സിഖ് കുടുംബത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: