ധാക്ക: സൗദി അറേബ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ ഖലഫ് അല്‍ അലി (45) ബംഗ്ലാദേശില്‍ വെടിയേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടു. ധാക്കയിലെ ഗുല്‍ഷന്‍ ഡിസ്ട്രിക്ട് പ്രദേശത്ത് അദ്ദേഹത്തിന്റെ വസതിയ്ക്ക് സമീപമുള്ള റോഡിലാണ് നെഞ്ചത്ത് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കിടക്കുന്നതായി കണ്ടത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബംഗ്ലാദേശിലെ റോയല്‍ എംബസി ഒഫ് സൗദി അറേബ്യയില്‍ സൗദി പൗരാവകാശച്ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ഖലഫ് അല്‍ അലി. ബംഗ്ലാദേശികള്‍ക്ക് ഏറെ സാമ്പത്തിക സഹായം നല്കുന്ന രാജ്യമാണ് സൗദി അറേബ്യ. 20 ലക്ഷത്തോളം ബംഗ്ലാദേശ് പൗരന്മാര് സൗദിയില്‍ തൊഴില്‍ എടുക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ ഒരു ഈജിപ്ഷ്യന്‍ കാവല്‍ ഭടനെ വധിച്ചു കവര്‍ച്ച നടത്തിയ കേസില്‍ എട്ടു ബംഗ്ലാദേശി തൊഴിലാളികളെ വധശിക്ഷയ്ക്കു വിധിക്കുകയും പരസ്യമായി തലവെട്ടി വധശിക്ഷ നടപ്പിലാക്കുകയും ചെയ്തിരുന്നു. ആ നടപടിയെ ബംഗ്ലാദേശ് സര്‍ക്കാരും ഐക്യരാഷ്ട്ര സഭയും വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: