മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്ലാഡിമര്‍ പൂടിന്റെ വിജയം പ്രഖ്യാപിച്ചു. കഴിഞ്ഞ നാലുവര്‍ഷം പ്രധാനമന്ത്രി പദം അലങ്കരിച്ച പുടിന് മൂന്നാം വട്ടമാണ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി 90 ശതമാനം പോളിങ്ങാണ് ഉണ്ടായത്. എന്നാല്‍ പൂടിന് 65 ശതമാനം ഭൂരിപക്ഷം ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
വിജയപ്രഖ്യാപനത്തിനുശേഷം ആയിരത്തോളം വരുന്ന തന്റെ അനുയായികളെ പുടിന് അഭിസംബോധന ചെയ്തു. റഷ്യന്‍ പതായകയും ബാനറുകളുമായി ക്രെമ്മിലിനുപുറത്ത് ഞായറാഴ്ച ആഘോഷങ്ങളുടെ രാത്രിയായിരുന്നു. രാജ്യത്തിന്റെ എല്ലാ കോണിലുമുള്ള തന്റെ അനുയായികള്‍ക്ക് പുടിന് നന്ദിയും പറഞ്ഞു. നമ്മള് വിജയിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ എന്ന് പറഞ്ഞ പുടിന്റെ കണ്ണുകളില്‍ റഷ്യയുടെ വിജയത്തിന്റെ കണ്ണുനീരായിരുന്നു.
തുറന്നതും, സത്യസന്ധവുമായ യുദ്ധമാണ് നമ്മള് വിജയിച്ചതെന്ന് പറഞ്ഞ് അനുയായികളുടെ മുമ്പില്‍ കരയുകയായിരുന്നു പുടിന്. പുടിനാണ് തങ്ങളുടെ പ്രസിഡന്റെന്നും, ആദ്ദേഹത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും അനുയായികള്‍ ഉച്ചത്തില്‍ പറയുന്നുണ്ടായിരുന്നു.
അതേസമയം, പുടിന് വിരുദ്ധ വികാരങ്ങളും റഷ്യയില്‍ ഇന്നലെ കാണാന്‍ സാധിച്ചു. പുടിന്റെ വിജയം അംഗീകരിക്കില്ലെന്നു പറഞ്ഞ് പ്രതീപക്ഷ കക്ഷികള്‍ മോസ്കോയില്‍ പ്രകടനം നടത്തി.
പുട്ടിന്റെ പ്രധാന എതിരാളിയായ ഗെന്നഡിസ്യുയോഗാനോവിന് 17.17ശതമാനം വോട്ടുകളാണ് ലഭിച്ചത്. പുടിന്റെ വിജയം അംഗീകരിക്കില്ലെന്നും സത്യസന്ധമല്ലാത്ത തെരഞ്ഞെടുപ്പിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2000-2008 പ്രസിഡന്റ് കാലാവധികള്‍ പൂര്‍ത്തിയാക്കിയ പുടിന് റഷ്യന്‍ ഭരണഘടന അനുവദിക്കാത്തതുകൊണ്ടാണ് പിന്നീട് പ്രസിഡന്റാകാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: