കൊച്ചി : എംജി സര്‍വ്വകലാശാല യുവജനോത്സവം സര്‍ഗ്ഗോദയം 2012 കൊടിയിറങ്ങി.
ശ്രീവല്ലഭന്റെ നാട്ടില്‍ അരങ്ങേറിയ അഞ്ച് രാപ്പകലുകള്‍ക്ക് സംഗീതത്തിന്റെ ഗരിമയും നവരസങ്ങള്‍ പീലിനിവര്‍ത്തിയാടിയ നൃത്തച്ചുവടുകളും മേളപദങ്ങളുടെ പെരുമയും വിമര്‍ശനങ്ങളുടെ ശരങ്ങളും ഏറ്റുവാങ്ങിയാണ് സമാപിച്ചത്.
52 മത്സര ഇനങ്ങളില്‍ 70 പോയിന്റ് നേടി എറണാകുളം സെന്റ് തേരേസാസ്സാസാണ്് ഓവറോള്‍ കിരീടം കരസ്ഥമാക്കിയത്. 54 പോയിന്റുകളോടെ തൃപ്പൂണിത്തുറ ആര്.എല്‍.വി കോളേജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈനാന്‍സ് രണ്ടാം സ്ഥാനത്തെത്തി. പീരുമേട് മാര്‍ ബസീലിയോസിലെ രാഹുല്‍ ആര്.നാഥ് കലാ പ്രതിഭയും അങ്കമാലി ഫിസാറ്റ്് സയന്‍സ് ആന്റ് ടെക്നോളജി കോളേജിലെ ശരണ്യ ശശിധരന് കലാതിലകവുമായി.
പീരുമേട് മാര്‍ ബസീലിയോസിലെ കമ്പ്യൂട്ടര്‍ സയന്‍സിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി പൊരുതുരുത്തി കോണിക്കല്‍ മംഗലത്ത് കെ.വി.രഘുനാഥിന്റേയും പ്രസന്നകുമാരിയുടേയും മകന് രാഹുല്‍ ആര്.നാഥ് , മൃദംഗം, കാര്‍ട്ടൂണ്‍, എന്നീ ഇനത്തില്‍ ഒന്നാം സ്ഥാനവും ലളിതസംഗീതം, കര്‍ണ്ണാടകസംഗീതം എന്നിവയ്ക്ക് മൂന്നും, രണ്ടും സ്ഥാനങ്ങള്‍ നേടി 14 പോയിന്റോടെയാണ് പ്രതിഭാപട്ടം ഉറപ്പിച്ചത്.
മോഹിനിയാട്ടം, ഭരതനാട്യം എന്നീ ഇനങ്ങള്‍ക്ക് ഒന്നാം സ്ഥാനവും കുച്ചിപ്പുടി, ഫാന്‍സി ഡ്രസ് എന്നിവയ്ക്ക് രണ്ടാം സ്ഥാനവും നേടി മൊത്തം 16 പോയിന്റ് കരസ്ഥമാക്കിയാണ് ചാലക്കുടി നെല്ലിപറമ്പില്‍ ശശിധരന് -പുഷ്പ ദമ്പതികളുടെ മകള്‍ ശരണ്യ ശശിധരന് കലോത്സവത്തില്‍ തിലകക്കുറി അണിഞ്ഞത്.
കലോത്സവത്തില്‍ 48 പോയിന്റുകള്‍ നേടി തേവര എസ്.എച്ച് കോളേജാണ് മൂന്നാമതെത്തിയത്. അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയ്ക്ക് 38 പോയിന്റുകളും എറണാകുളം മഹാരാജാസിന് 33 പോയിന്റുകളുമാണ് ലഭിച്ചത്. 25 പോയിന്റുകളോടെ ചങ്ങനാശ്ശേരി എസ്.ബി.കോളേജ് ആറാം സ്ഥാനത്തും എത്തി.
രാത്രി നടന്ന സമാപന സമ്മേളനത്തില്‍ ചലച്ചിത്ര സംവിധായകന് ബ്ലസി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: