കൊച്ചി: അമൃത സ്കൂള്‍ ഓഫ് ആര്‍ട്ട് ആന്റ് സയന്‍സ്, കൊച്ചിയിലെ കോമേഴ്സ് ആന്റ് മാനേജ്മെന്റ് വകുപ്പ് സംഘടിപ്പിച്ച ഏകദിന ദേശീയ ചര്‍ച്ചായോഗത്തിന്റെ ഉദ്ഘാടനം സെന്‍ട്രല്‍ എക്സൈസ്, കസ്റ്റംസ് ആന്റ് സര്‍വീസ് ടാക്സിന്റെ അഡീഷണല്‍ ഡോ.കെ.എന്‍.രാഘവന് ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു.
നല്ല വിതരണ ശൃംഖല മാനേജ്മെന്റിന്റെ ലക്ഷ്യം പ്രവര്‍ത്തനക്ഷമത കൂട്ടുകയും, ചിലവ് കുറയ്ക്കുകയുമാണ് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
കോമേഴ്സ് ആന്റ് മാനേജ്മെന്റ് വകുപ്പ് മേധാവി ഡോ.എം.വി.കമലാക്ഷി, സദസ്സിനെ അഭിസംബോധന ചെയ്തു. ഡോ.യു.കൃഷ്ണകുമാര്‍, ഡയറക്ടര്‍, സെമിനാറിനെക്കുറിച്ച് വിശദീകരണം നല്കി. മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.
മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായ അജിത്കുമാര്‍, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് അന്തര്‍ദേശീയ വീക്ഷണങ്ങളും, ഐടി സാദ്ധ്യതകളും എന്ന വിഷയത്തെ കേന്ദ്രകരീച്ച് പ്രഭാഷണം നടത്തി.
ന്യൂദല്‍ഹി സെന്‍ട്രല്‍ വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന്റെ ഫിനാന്‍സ് ഡയറക്ടറായ ഡോ.കെ.വി.പ്രദീപ്കുമാര്‍, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് സ്വരുക്കുട്ടലുകള് സാമ്പത്തിക വീക്ഷണങ്ങള്‍, എന്നീ വിഷയങ്ങളിലെ പഠനങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.
അമൃത സ്കൂളിലെ അദ്ധ്യാപികയായ അമ്പളി എസ്.നായര്‍, പ്രബന്ധം അവതരിപ്പിച്ചു. വിവിധ ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഗവേഷണവിദ്യാര്‍ത്ഥികള്‍ എന്നിവരടക്കം മുന്നൂറ്റി അമ്പതില്‍ പരം പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: