Categories: World

ഗിനിയില്‍ വാഹനപകടം; 50 മരണം

Published by

കൊനാക്രി: പടിഞ്ഞാരന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 50 പേര്‍ മരിച്ചു. 20 പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ ബെയ്‌ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്‌. കിഴക്കന്‍ മേഖലയിലെ ബെയ്‌ല നഗരത്തിന്‌ സമീപം നിയന്ത്രണം വിട്ട ലോറി മലയിടുക്കിലേക്ക്‌ മറിഞ്ഞാണ്‌ അപകടമുണ്ടായത്‌.

മൊരിബാദോരിയില്‍ നിന്നും ആഴ്ചചന്തയില്‍ പങ്കെടുക്കാന്‍ ബെയ്‌ല നഗരത്തിലേക്ക്‌ ലോറിയില്‍ പോയ സംഘമാണ്‌ അപകടത്തില്‍ പെട്ടത്‌. ലോറിയുടെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ്‌ അപകടകരണമെന്ന് പോലീസ്‌ വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by