ബെയ്ജിംഗ്: തെക്കന്‍ ചൈനയിലെ സുഹായി തീരത്ത് ചരക്ക് കപ്പല്‍ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ചു മുങ്ങി എട്ട് നാവികരെ കാണാതായി. രണ്ട് നാവികരെ രക്ഷപ്പെടുത്തി. കപ്പലില്‍ പത്ത് നാവികരായിരുന്നു ഉണ്ടായിരുന്നത്. ബൊയോണ് 018 എന്ന് ചരക്ക് കപ്പലാണ് അപകടത്തില്‍ പെട്ടത്.
പനാമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലുമായാണ് ബൊയോണ് എന്ന ചരക്ക് കപ്പല്‍ കൂട്ടിയിടിച്ചത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. തീരദേശസേനയുടെ ആറ് കപ്പലുകളാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്. കനത്ത മൂടല്‍ മഞ്ഞാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: