ആലുവ: ലോക ഫുട്ബോള്‍ താരത്തെ കണ്മുന്നില് കണ്ടതിന്റെ ആഹ്ലാദത്തിലാണ് ജനസേവ സ്പോര്‍ട്സ് അക്കാദമി ഫുട്ബോള്‍ താരങ്ങള്‍. ജര്‍മ്മന്‍ മുന്‍ ലോക ഫുട്ബോള്‍ താരവും പ്രീമിയര്‍ലീഗ് കളിക്കാരനുമായിരുന്ന ഹറാള്‍ഡ് ബ്രാണറാണ് ജനസേവ സ്പോര്‍ട്സ് അക്കാദമി സന്ദര്‍ശിച്ചത്. ഇപ്പോള്‍ എ ലൈസന്‍സ് ഫുട്ബോള്‍ കോച്ചായ അദ്ദേഹം 1966ല്‍ ജര്‍മ്മനിക്കുവേണ്ടി ലോകകപ്പ് ഫുട്ബോള്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ അനാഥാലയങ്ങളില്‍ താമസിക്കുന്ന കുട്ടികളുടെ ഫുട്ബോള്‍ നിലവാരത്തെക്കുറിച്ച് പഠിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ പരിശീലനം നല്കുന്നതിനുമാണ് വന്നിരിക്കുന്നത്. ജനസേവയില്‍ നിന്നും സംസ്ഥാന, ജില്ലാ ടീമുകളില്‍ ഇടംനേടിയ സി. രാജ, എ.വൈ. ഗിരീഷ്, വേല്മുരുകന്, ബിബിന്‍, അജയന് എന്നീ കുട്ടികളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഒരു ദിവസം മുഴുവന്‍ കുട്ടികള്‍ക്കായി പ്രത്യേക പരിശീലനം നല്കിയ ബ്രാണര് അക്കാദമിയിലെ ഫുട്ബോള്‍ ടീമിന് സ്പോര്‍ട്സ് കിറ്റ് നല്‍കിയശേഷമാണ് മടങ്ങിയത്. ജനസേവ ചെയര്മാന് ജോസ് മാവേലിയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്പോര്‍ട്സ് അക്കാദമിയില്‍ മുന്‍ ദേശീയ സംസ്ഥാന താരങ്ങളായ സി.സി. ജേക്കബ്, എം.എം. ജേക്കബ്, സോളിസേവ്യര്, കലാധരന്‍ എന്നിവരാണ് പരിശീലനം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: