ആലുവ: മുദ്രപ്പത്രങ്ങളില്‍ തീയതി തിരുത്തിയുള്ള തട്ടിപ്പുകള്‍ വ്യാപകം. ആധാരത്തിന്റെ വ്യാജപതിപ്പുണ്ടാക്കിയ കേസില്‍ പിടിയിലായ വെണ്ടര്‍ പൗലോസിനെ (56) ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
ചില കേസുകളുമായി ബന്ധപ്പെട്ട് വ്യാജരേഖകളുണ്ടാക്കാന്‍ ഇത്തരത്തില്‍ മുദ്രപത്രത്തിന്റെ തീയതികള്‍ പലപ്പോഴും തിരുത്തിയിട്ടുണ്ടെന്നാണ് വെളിപ്പെട്ടിട്ടുള്ളത്. ചില ഗുമസ്തന്മാര്ക്കും അഭിഭാഷകര്‍ക്കും ഇതുമായി ബന്ധമുണ്ടെന്ന സംശയവുമുയര്‍ന്നിട്ടുണ്ട്. ഇതനുസരിച്ച് ഇയാള്‍ വില്പന നടത്തിയ മുദ്രപ്പത്രങ്ങളെ സംബന്ധിച്ച വിശദവിവരങ്ങളും ബന്ധപ്പെട്ടവരുടെ സഹായത്തോടെ പരിശോധിക്കും. മുദ്രപ്പത്രത്തില്‍ തീയതി തിരുത്തിക്കൊടുക്കാന്‍ ചില വെണ്ടര്‍മാര്‍ മൂവായിരം രൂപവരെയാണത്രേ തുക ഈടാക്കുന്നത്. ഇത്തരത്തിലുള്ള പുതിയ പരാതികളെത്തിയാല്‍ മാത്രമേ ഇത് സംബന്ധിച്ച് കൂടുതലായി അന്വേഷണം നടത്തുവാന്‍ കഴിയുകയുള്ളൂവെന്ന് പോലീസും പറയുന്നു. റിമാന്റിലുള്ള പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: