ന്യൂയോര്‍ക്ക്: ഫോബ്സ് മാഗസിന് തയ്യാറാക്കിയ ഏഷ്യയിലെ ശക്തരായ ബിസിനസ് വനിതകളുടെ പട്ടികയില്‍ 9 ഇന്ത്യന്‍ വനിതകള്‍ ഇടം നേടി. ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ഛന്ദ കൊച്ചാര്‍, ചലച്ചിത്ര നിര്‍മാതാവ് എക്ത കപൂര്‍, ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദര്ഷോ എന്നിവരാണ് പട്ടികയിലിടം നേടിയ പ്രമുഖര്‍.
ഫോബ്സ് മാഗസിന്റെ ഏഷ്യ പവര്‍ ബിസിനസ് വുമണ്‍ പട്ടികയില്‍ ആകെ 50 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതാത് രാജ്യത്ത് സാമ്പത്തിക ഉന്നതിക്കായി നിസ്തുലമായ പ്രവര്‍ത്തനമാണ് ഇവര്‍ കാഴ്ചവച്ചതെന്ന് ഫോബ്സ് പറയുന്നു.
ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ വിനിത ബാലി, എച്ച് ടി മീഡിയ ചെയര്‍മാനും എഡിറ്റോറിയല്‍ ഡയറക്ടറുമായ ശോഭന ഭാരതീയ, ആക്സിസ് ബാങ്ക് സിഇഒയും എംഡിയുമായ ശിഖ ശര്‍മ, ട്രാക്ടേഴ്സ് ആന്റ് ഫാം എക്യുപ്മെന്റ് ചെ യര്‍മാന്‍ മല്ലിക ശ്രീനിവാസ തുടങ്ങിയവരാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാര്‍.
ഈ പട്ടികയില്‍ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഏക്ത കപൂറാണ്. ചൈന, ജപ്പാന്, ഓസ്ട്രേലിയ, ഹോങ്കോങ്ങ്, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖരും ഫോബ്സ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: