വാഷിംഗ്ടണ്‍: പാക് ഭീകര സംഘടനകളുമായി സൈന്യവും ഐഎസ്ഐയും നല്ല ബന്ധത്തിലാണെങ്കിലും ഭീകരവാദത്തിനെതിരെയുള്ള യുദ്ധങ്ങളില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒരു നല്ല പങ്കാളിയാണെന്ന് അമേരിക്കന്‍ സെനറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്.
അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു ഹിലരി. പാക്കിസ്ഥാന് ഭരണകൂടത്തിന്റെ നേതൃത്വം സത്യസന്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹിലരി കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിലെ യുഎസ് സേനയുടെ നേര്‍ക്കുണ്ടായ തീവ്രവാദ ഭീഷണിയിലും പാക്കിസ്ഥാന് നേരെയുണ്ടായ ഭീഷണിയിലും അമേരിക്കന്‍ ഭരണകൂടത്തിനൊപ്പം ഒരു നല്ല പങ്കാളിയാകാനാണ് സര്‍ദാരി ശ്രമിച്ചതെന്നും ഒരു സെനറ്ററിന്റെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.
അതേസമയം, സര്‍ദാരിയുടെ ഭാര്യയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ബേനസീര്‍ ഭൂട്ടോയെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിനെക്കുറിച്ച് അദ്ദേഹത്തിന് അറിയാമെന്നും തീവ്രവാദ സംഘടനകളും രഹസ്യാന്വേഷണ വിഭാഗവും ദശകങ്ങളായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ക്ലിന്റണ് പറഞ്ഞു.
പാക്കിസ്ഥാനിലെ ജനാധിപത്യ മാറ്റങ്ങള്‍ക്ക് നല്‍കിവരുന്ന പിന്തുണ തുടരുവാന്‍ അമേരിക്ക ആഗ്രഹിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: