വാഷിംഗ്ടണ്‍: ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെക്കെതിരെയുള്ള നിയമനടപടികള്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി തള്ളി. ഒരു രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയിലാണ് അദ്ദേഹത്തിനെതിരെയുള്ള നിയമനടപടികള്‍ തള്ളിക്കളയുന്നതെന്ന് അമേരിക്കന്‍ ജില്ലാ ജഡ്ജ് കൊളീന്‍ കൊള്ളാര്കോട്ലി പറഞ്ഞു.
അദ്ദേഹത്തിന്റെ പദവി കണക്കിലെടുത്തുകൊണ്ടാണ് കേസ് തള്ളിക്കളയുന്നതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും അറിയിച്ചു. ബ്രൂസ് ഫെയ്ന് എന്നയാളാണ് രാജപക്സെക്കെതിരെ കേസ് നല്‍കിയത്. അമേരിക്കയില്‍ മുന്‍പുണ്ടായിരുന്ന എല്‍ടിടിഇ ഗ്രൂപ്പുകളുമായി രാജപക്സെക്ക് അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് കേസില്‍ ആരോപിച്ചിരുന്നത്. കൂടാതെ 1992-ല്‍ ‘ടോര്‍ച്ചര്‍ വിക്ടം പ്രൊട്ടക്ഷന്‍ ആക്ടും’ രാജപക്സെ നടപ്പിലാക്കിയിരുന്നു.
ഈ കേസില്‍ രണ്ടാമതൊരു നിഗമനത്തിലെത്തുവാനുള്ള പദവി കോടതിക്കില്ലെന്നും അമേരിക്കയുടെ വിദേശനയമാണ് രാജപക്സെക്ക് അനുകൂലമായ ഒരു തീരുമാനമെടുക്കാന്‍ തയ്യാറായതെന്നും ഒരു രാഷ്ട്രത്തിന്റെ തലവനായതുകൊണ്ടു മാത്രമാണിതെന്നും ജില്ലാ ജഡ്ജ് വ്യക്തമാക്കി.
രണ്ട് ദശകങ്ങളായ കേസ് നിയമനടപടികളും, അടിസ്ഥാന ഭരണഘടനയും പരാതിക്കാരന്റെ ഹര്‍ജി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കോടതിക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലങ്കന്‍ സൈന്യത്തിലുണ്ടായിരുന്ന കേണല്‍ രമേഷിനെ കൊലപ്പെടുത്തിയതാണെന്നാരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ വത്സലദേവി കേസ് നല്‍കിയിരുന്നു. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ മനുഷ്യാവകാശലംഘനം നടത്തിയെന്ന ആരോപണം ലങ്കന്‍ ഭരണകൂടം എതിര്‍ത്തിരുന്നു. എന്നാല്‍ രാജ്യത്തെ എല്‍ടിടിഇയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തില്‍ മനുഷ്യാവകാശലംഘനം നടത്തിയെന്നാണ് ഐക്യരാഷ്ട്രസഭയുള്‍പ്പെടെ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: