വാഷിംഗ്ടണ്‍: സെന്‍ട്രല്‍ ഫ്ലോറിഡയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് മൂന്നു പേര് കൊല്ലപ്പെട്ടു. സിറിസ് എസ്ആര്‍22 എന്ന വിമാനമാണ് ലാന്‍ഡിങ്ങിനിടെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമനത്താവളത്തിലെ റണ്‍വെയില്‍ തകര്‍ന്ന് വീണത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: