നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി മുന്‍ മാനേജിംഗ് ഡയറക്ടറുടെ ഭരണക്കാലത്ത് നടത്തിയ അഴിമതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് നീക്കം നടക്കുന്നു. ഇത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ഉടനെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. വിമാനത്താവള റണ്‍വേ റീകാര്പ്പറ്റിങ്ങുമായി ബന്ധപ്പെട്ട് 10 കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നതായിട്ടാണ് അറിയുന്നത്. 60 കോടി രൂപയാണ് റണ്‍വേ കാര്പ്പറ്റിംങ്ങിന് വേണ്ടി ചെലവിട്ടത്. റണ്‍വേ കാര്‍പ്പറ്റിംഗ് ജോലികള്‍ ഉറപ്പിച്ചപ്പോള്‍ത്തന്നെ കൃഷ്ണദാസ് നായര്‍ തനിക്ക് ലഭിക്കേണ്ട തുക കൃത്യമായി ലഭിക്കുന്നതിനുവേണ്ടി ചില സൂത്രങ്ങള്‍ ഉപയോഗിച്ചതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇത് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്ളവരെതന്നെ വിഷമത്തിലാക്കിയിരുന്നു. കോണ്‍ട്രാക്ടര്‍ക്ക് പ്രതിമാസം നല്‍കേണ്ട ബില്‍തുകയുടെ ചെക്ക് വൈകിപ്പിച്ചാണ് കോണ്‍ട്രാക്ടറെ തന്റെ വരുതിയിലാക്കിയതത്രെ. പുതിയ ഇന്ത്യന്‍ നാഷണല്‍ ടെര്‍മിനല്‍ നിര്‍മ്മിച്ചപ്പോള്‍ 20 കോടിയോളം രൂപ വെട്ടിപ്പ് നടത്തിയതായാണ് അറിയുന്നത്. കൂടാതെ വിമാനത്താവളത്തില്‍ നടത്തിയ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങളിലും വ്യാപകമായ ക്രമകേടുകള്‍ നടന്നിട്ടുണ്ട്. അതോടൊപ്പംതന്നെ വിമാനത്താവളത്തില്‍ നടത്തിയ അനധികൃത നിയമനങ്ങളിലും കൃഷ്ണദാസ് നായരുടെ നേതൃത്വത്തില്‍ നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന കോടികളുടെ അഴിമതിയെ സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം നടന്നുവരുന്നുണ്ട്. ഇതോടൊപ്പംതന്നെ വിമാനത്താവളത്തിന് ആവശ്യമായി ഉപകരണങ്ങള്‍ വാങ്ങിയതിലും വന്‍ അഴിമതി നടന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
വിമാനത്താവളത്തിന് വേണ്ടി സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കാതെ ലക്ഷങ്ങള്‍ വാങ്ങി പുറമെ നിന്നുള്ളവരെ നിയമിച്ചതു സംബന്ധിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആവശ്യമില്ലാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിമാനത്താവളത്തില്‍ നടത്തിയതിനു പിന്നിലും വന്‍ അഴിമതി നടത്തുകയായിരുന്നു മുന്‍ എം ഡിയു ടെ ലക്ഷ്യമെന്ന് പറയപ്പെടുന്നു. റണ്‍വേ റീ കാര്‍പ്പറ്റിംഗിന് ഒപ്പം അനുബന്ധ ഉപകരണങ്ങള്‍ വാങ്ങിയതിലും അഴിമതി നടത്തിയിട്ടുണ്ട്. ഗോള്‍ഫ് കോഴ്സിന്റെ നിര്‍മ്മാണത്തിന്റെ പിന്നിലും അഴിമതിയുടെ കരങ്ങള്‍ ഉണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 3400 മീറ്റര്‍ നീളമുള്ള 4ഇ കാറ്റഗറിയിലുള്ള റണ്‍വേയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേത്. ഇവിടെ വരുന്ന യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി 1200 മീറ്റര്‍ നീളത്തിലുള്ള ടാക്സി വേ നിര്‍മ്മിച്ചതിലും അഴിമതിയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മുന്‍ എംഡി യുടെ ഭരണക്കാലത്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന മുന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും വന്‍ അഴിമതിയും ക്രമകേടുകളും നടന്നതായി കോണ്‍ഗ്രസ് ഐ മൈനോരിറ്റി വിഭാഗം നെടുമ്പാശേരി ബ്ലോക്ക് പ്രസിഡന്റ് എന്‍. എം. അമീര്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളകമ്പനി ചെയര്മാന് കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമഗ്ര അന്വേഷണത്തിന് ഉത്തരവിടമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: