ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ യാത്രാ ബസിനു നേരെ ആയുധധാരികള്‍ നടത്തിയ വെടിവയ്പില്‍ 18 പേര് കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു. റാവല്‍പിണ്ടിയില്‍ നിന്ന് വടക്കന്‍ പട്ടണമായ ഗില്‍ഗിത്തിലേക്ക് പോയ ബസാണ് ആക്രമിക്കപ്പെട്ടത്.
പര്‍വത പ്രദേശമായ കോഹിസ്ഥാനില്‍ വച്ച് റോഡിന് ഇരുവശവും ഒളിച്ചിരുന്ന തോക്കുധാരികള്‍ ബസ് തടഞ്ഞു നിര്‍ത്തി നിറയൊഴിക്കുകയായിരുന്നെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 26 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. തീവ്രവാദികളുടെ സാന്നിധ്യമില്ലാത്ത ഹര്‍ബാന്‍ നഗരത്തില്‍ വച്ചാണ് വെടിവെപ്പ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ സ്വാത് താഴ്വരയോട് ചേര്‍ന്നുള്ള ഈ പ്രദേശത്തിന്റെ അതിര്‍ത്തികളില്‍ മുമ്പ് താലിബാന് സാന്നിദ്ധ്യമുണ്ടായിരുന്ന സ്ഥലങ്ങളാണ്.
അക്രമികള്‍ ബസിനെ ലക്ഷ്യം വയ്ക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: