കാഠ്മണ്ഡു: നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഉണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്ക് പറ്റി. പരിക്കേറ്റവരെ ബിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇതില്‍ അഞ്ച്പേരുടെ നില ഗുരുതരമാണ്.
സംയുക്ത ജതീയ മുക്തിമോര്‍ച്ച ബിഷ്വോക്രാന്തി സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ബബാമഹര് മേഖലയിലെ നേപ്പാള്‍ ഓയില്‍ കോപ്പറേഷന് സെട്രല്‍ ഓഫീസിനടുത്താണ് സംഭവം നടന്നത്. സര്‍ക്കാര്‍ ഓഫീസും ഇതിനടുത്തായിട്ടുണ്ട്.
പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: