പിറവം: ഭൂരിപക്ഷ ജനവിഭാഗത്തെ ചവിട്ടിമെതിച്ച് ന്യൂനപക്ഷങ്ങളുടെ പിന്നാലെ പോകുന്ന ഇരുമുന്നണികളെയും പാഠം പഠിപ്പിക്കാന്‍ ഭൂരിപക്ഷവിഭാഗം തയ്യാറാകണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം സി.കെ.പത്മനാഭന് ആഹ്വാനം ചെയ്തു. പിറവത്ത് ബിജെപി തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര് ഭരിച്ചാലും ന്യൂനപക്ഷ സംഘടിത വിഭാഗത്തിന് വേണ്ടിയാണ് ഭരണം നടത്തുന്നത്. ഇവരുടെ മുന്നില്‍ ഇരുമുന്നണികളും കീഴടങ്ങുന്നു. ഇന്ന് കേരളം ഭരിക്കുന്നത് മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമാണ്. ഇവരുടെ ഭരണത്തിന് കീഴില്‍ സംഘടിത ന്യൂനപക്ഷങ്ങള്‍ തഴച്ചുവളരുന്നു. പാവപ്പെട്ടവരും സാധാരണക്കാരുമായി അസംഘടിതരായ ഭൂരിപക്ഷത്തിന്റെ കാര്യം ഇരുമുന്നണികളും ചിന്തിക്കുന്നതുപോലുമില്ല. ഭൂരിപക്ഷ സമുദായത്തെ ഇരുമുന്നണികളും അവഗണിച്ച് ചവട്ടി മെതിച്ച് അപമാനിക്കുന്നു. ഇവരെ ഒരു പാഠം പഠിപ്പിക്കണം. പിറവത്തെ ഭൂരിപക്ഷ വിഭാഗം ബിജെപിക്ക് വോട്ട് നല്‍കണം. പിറവം തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ വാലും തലയുമില്ലാത്ത ഇരുമുന്നണികളുടെ പിന്നാലെ പോകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേരളത്തിലെ സഭാ നേതൃത്വം ഇറ്റാലിയന്‍ താത്പര്യം സംരക്ഷിക്കുന്നത് നമ്മുടെ ദേശീയതാത് പര്യങ്ങള്ക്കെതിരാണെന്ന് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. ഈ വിഷയത്തിലും തിരുകേശവിവാദത്തിലും ഇരുമുന്നണിനേതാക്കളും അഭിപ്രായം എന്തുകൊണ്ട് പറയുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. പിറവം തെരഞ്ഞെടുപ്പ് തീയതി എന്തുകൊണ്ടാണ് 18ല്‍ നിന്ന് 17 ലേക്ക് മാറ്റിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ചോദിച്ചു. സംഘടിത മതവിഭാഗത്തിന്റെ ശാഠ്യത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു.
കണ്‍വെന്‍ഷനില്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.സത്യന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രതാപചന്ദ്ര വര്‍മ, സംസ്ഥാന സെക്രട്ടറി ജെ.ആര്.പത്മകുമാര്‍, കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ഇടുക്കി ജില്ലാ പ്രസിഡന്റ് വി.പി.സാനു, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.വി.രാജേഷ്, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ടി.ചന്ദ്രശേഖരന്, മേഖല സംഘടനാ സെക്രട്ടറി എം.കെ.ധര്മരാജന്, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.എന്‍.മധു, എന്‍.പി.ശങ്കരന്‍കുട്ടി, കോട്ടയം ജില്ലാ സെക്രട്ടറി ബിജുകുമാര്‍, ബിജെപി നേതാക്കളായ, അഡ്വ.കെ.വി.സാബുവര്‍ഗീസ്, ടി.പി.മുരളീധരന്, അഡ്വ.നാരായണന് നമ്പൂതിരി, സരള പൗലോസ്, ബ്രഹ്മരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: