ജോഹന്നാസ്ബര്‍ഗ്: ഉദരരോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സല്‍ മണ്ടേലയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നോ നാളെയോ ആശുപത്രി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മണ്ടേല പൂര്‍ണ ആരോഗ്യവാനാണെന്നും സാധാരണ പരിശോധന മാത്രമാണു നടന്നതെന്നും പ്രസിഡന്റ് ജേക്കബ് സുമ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 93 വയസുളള മണ്ടേലയെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഏത് ആശുപത്രിയിലാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: