പാലാ: ബാലഗോകുലം പ്രവര്‍ത്തനം കാലഘട്ടത്തിണ്റ്റെ ആവശ്യമാണെന്ന് സംസ്ഥാനജനറല്‍ സെക്രട്ടറി വി.ഹരികുമാര്‍ പറഞ്ഞു. സാംസ്കാരിക രംഗം ഏറെ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തില്‍ ബാലഗോകുലത്തിന് പ്രസക്തിയേറുകയാണ്. ഐങ്കൊമ്പ് അംബികാ വിദ്യാഭവന് സ്കൂളില്‍ നടക്കുന്ന ബാലഗോകുലം കോട്ടയം മേഖലാ ശിബിരം ഉദ്ഘാടനം ചെയ് തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ കെ.എസ്.ശശിധരന് അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനസമ്മേളനത്തില്‍ സംസ്ഥാന സഹരക്ഷാധികാരി പ്രൊഫ. വി.എം.ഗോപി, മേഖലാ സെക്രട്ടറി കെ.എന്‍.സജികുമാര്‍, ഖജാന്‍ജി വി.എസ്.മധുസൂദനന്, കോട്ടയം ജില്ലാ രക്ഷാധികാരി ജി.മോഹനചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന വിവിധ ക്ളാസുകള്‍ക്ക് സംസ്ഥാന സമിതിയംഗം പ്രൊഫ. സി.എന്‍.പുരുഷോത്തമന്, ബിജു കൊല്ലപ്പള്ളി, പി.ഡി.ഗിരീഷ്കുമാര്‍, അജിത്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: