കൊച്ചി: അഞ്ച് വര്‍ഷത്തെ ഇടതുമുന്നണി ഭരണവുംപത്തുമാസത്തെ യുഡി എഫ് ഭരണവും തമ്മിലുള്ള വിലയിരുത്തലാവും പിറവം ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. പിറവം തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയ പ്രാധാന്യം ഉള്‍ക്കൊണ്ട് ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തര്‍ക്കങ്ങളും വിവാദങ്ങളുമല്ല കേരളത്തിനുവേണ്ടതെന്നും റിസള്‍ട്ടാണ് കേരളത്തിന് വേണ്ടതെന്നും പറഞ്ഞ മുഖ്യമന്ത്രി വികസന രംഗത്തുള്‍പ്പടെ കഴിഞ്ഞകാലത്തുണ്ടായ നഷ്ടം നികത്തി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവകാശപ്പെട്ടു.
കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നങ്ങള്‍ യു ഡി എഫിലെ അഭിപ്രായഭിന്നതകള്‍ മൂലം മുടങ്ങിയിട്ടുണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കാന്‍ പ്രതിപക്ഷത്തെ മുഖ്യമന്ത്രി വെല്ലുവിളിച്ചു.
അഭിപ്രായ ഭിന്നതകള്‍ ജനാധിപത്യ പ്രവര്‍ത്തനത്തില്‍ സ്വാഭാവികമാണെന്നും അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും അത് ജനങ്ങളുടെ പ്രശ്നത്തെ ബാധിക്കരുതെന്ന നിലപാടാണ് യു ഡി എഫിലെ എല്ലാ ഘടകകക്ഷികള്‍ക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനുപ് ജേക്കബ് മന്ത്രിയാവണമെന്ന അഭിപ്രായങ്ങള്‍ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിയാവുമെന്ന കാര്യത്തില്‍യാതൊരുവിധ തര്‍ക്കങ്ങളുടെയും ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: