കരാക്കസ്: അര്‍ബുദബാധിതനായ വെനസ്വെലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് തുടര്‍ ചികിത്സക്കായി ക്യൂബയിലേക്ക് പോയി. 57കാരനായ ഷാവേസിന് വീണ്ടുമൊരു ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് തിരിച്ചെത്തുമെന്ന് ഷാവേസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ക്യൂബയില്‍ ഷാവേസ് ശസ്ത്രക്രിയക്കും നാല് ഘട്ട കീമോതെറാപ്പിക്കും വിധേയനായിരുന്നു. അതിനുശേഷം തന്റെ അര്‍ബുദബാധ മാറിയെന്ന് ഷാവേസ് അറിയിച്ചിരുന്നു. എന്നാല്‍ കഴ്ഞ്ഞയാഴ്ച തനിക്ക് ഒരു ശസ്ത്രക്രിയകൂടി വേണ്ടിവരുമെന്ന് ഷാവേസ് വ്യക്തമാക്കിയിരുന്നു.
ഇത് മരിക്കാനുള്ള സമയമല്ലെന്നും, ജീവിച്ചിരിക്കാനുള്ള സമയമാണെന്നും ഒക്ടോബര്‍ 7ലെ വലിയ വിജയത്തെ എതിര്‍ക്കുവാന്‍ ആര്‍ക്കും കഴിയില്ലെന്നും ആ വലിയ യുദ്ധത്തെ നേരിടാന്‍ പെട്ടെന്ന് മടങ്ങിയെത്തുമെന്നും ഷാവേസ് വികാരാതീതനായി തന്റെ അനുയായികളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: