സന: യെമനില്‍ പുതിയ പ്രസിഡന്റായി അബ്ദ് റാബു മന്‍സൂര്‍ ഹാദി അധികാരമേറ്റു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ 99.8 ശതമാനം വോട്ട് നേടിയാണ് ഹാദി വിജയിച്ചത്. ഹാദിയുടെ വിജയത്തോടെ അലി അബ്ദുള്ള സലേയുടെ 33 വര്‍ഷത്തെ അധികാരത്തിനാണ് യെമനില്‍ അന്ത്യമായിരിക്കുന്നത്.
നിരാശയിലായ യെമനിലെ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പുതിയ പ്രത്യാശയാണ് നല്‍കിയിരിക്കുന്നതെന്ന് പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം പാര്‍ലമെന്റില്‍ സംസാരിക്കവെ ഹാദി പറഞ്ഞു. കുറേ മാസങ്ങളായി യെമനില്‍ തുടര്‍ന്ന അസ്വസ്ഥതകളെ തുടര്ന്നആയിരുന്നു സലേയും പ്രതിപക്ഷവും തമ്മില്‍ സമാധാനപരമായ അധികാര കൈമാറ്റത്തിനുള്ള അവസരമൊരുങ്ങിയത്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ യെമന്‍ വിട്ടു പോയ സലേയും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രസിഡന്റിന്റെ വസതിയില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായ പൊള്ളലേറ്റ സലേ യു.എസില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.
ടുണീഷ്യയിലും ഈജിപ്തിലും നടന്ന ജനകീയ പോരാട്ടത്തെ തുടര്‍ന്നായിരുന്നു ആവേശഭരിതരായ ജനങ്ങള്‍ യെമനിലും സലേയുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: