ന്യൂദല്‍ഹി: നിഷേധ വോട്ട് രേഖപ്പെടുത്തുവാനുള്ള സംവിധാനം ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അണ്ണാഹസാരെയും സംഘവും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി ചര്‍ച്ച നടത്തി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും ഭരണഘടനാ പദവി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സന്തോഷ് ഹെഗ്ഡെ, പ്രശാന്ത് ഭൂഷണ്, അരവിന്ദ് കേജ്രിവാള്, കിരണ്‍ ബേദി എന്നിവര്‍ക്കൊപ്പമാണ് അണ്ണാഹസാരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഖുറേഷിയെ കണ്ടത്. കൂടിക്കാഴ്ച ഗുണകരമാണെന്നും താങ്കളുടെ ആശയത്തോടും ആവശ്യത്തോടും ഗൗരവത്തോടെയാണ് സമീപിച്ചതെന്നും ഹസാരെ പറഞ്ഞു.
നിഷേധവോട്ട് രേഖപ്പെടുത്തല്‍ വളരെ പ്രാധാന്യമുള്ളതാണെന്നും തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കാന്‍ ഇത് അത്യാവശ്യമാണെന്നും ഹസാരെ ചൂണ്ടിക്കാട്ടി.
നിഷേധവോട്ട് സംബന്ധിച്ച വിഷയം പാര്‍ലമെന്റിന്റെ പരിഗണന വേണ്ടതല്ല. ചില ചട്ടങ്ങളുടെ ഭേദഗതിയില്‍ കൂടി ഇത് നടപ്പാക്കാവുന്നതാണ്. 2001 മുതല്‍ പ്രസ്തുത വിഷയം നിയമമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം സര്‍ക്കാര്‍ എടുക്കുന്നത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ചെയ്താല്‍ അത് തെറ്റായ തീരുമാനമായിരിക്കുമെന്ന് ഹസാരെ അഭിപ്രായപ്പെട്ടു. അത് ശരിയല്ല തെരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രച്ചുമതലയുള്ള ഒരു സംവിധാനമാണ്. സര്‍ക്കാരിന് അതിന്റെ മേല്‍ പ്രത്യേക നിയന്ത്രണമില്ല. സര്‍ക്കാര്‍ ഇടപെടലുണ്ടായാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം നഷ്ടപ്പെടും. സര്‍ക്കാര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചിട്ട് പ്രയോജനമില്ല.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഭരണാഘടനാപരമായ സംരക്ഷണം ലഭിക്കുന്നത് സൂചിപ്പിച്ചപ്പോള്‍ മറ്റ് രണ്ട് കമ്മീഷണര്‍മാര്‍ക്ക് കൂടി അത്തരം സംരക്ഷണം വേണമെന്ന് ഹസാരെ പറഞ്ഞു.
നിഷേധവോട്ട് സംബന്ധിച്ച് വിഷയം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ഹസാരെ വ്യക്തമാക്കി. മൊത്തം വോട്ടുകള്‍ ഒന്നിച്ച് എണ്ണുന്നത് സംബന്ധിച്ച് ഒരു സ്ഥാനാര്‍ത്ഥിക്ക് ഏത് പ്രദേശത്തുനിന്നാണ് വോട്ട് ലഭിക്കാതിരുന്നതെന്ന് മനസ്സിലാക്കാതിരിക്കാന്‍ സാധിക്കില്ലെന്ന് ഹസാരെ ചൂണ്ടിക്കാട്ടി. ഈ വിഷയവും പരിഗണനയിലിരിക്കുകയാണ്.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ യാത്ര സംബന്ധിച്ച് ഹസാരെ പ്രത്യേകിച്ച് ഒന്നും പ്രതികരിച്ചില്ല. എന്നാല്‍ രണ്ടായിരത്തിപ്പതിനാലിന് മുന്‍പ് ഞാന്‍ രാജ്യം മുഴുവന്‍ യാത്ര ചെയ്യുമെന്ന് ഹസാരെ പറഞ്ഞു.
ബാബ രാംദേവിനെതിരെയുള്ള പോലീസ് നടപടി സംബന്ധിച്ച് സുപ്രീംകോടതി വിധിയെപ്പറ്റി ചോദിച്ചപ്പോള്‍ വിധി ന്യായം പഠിച്ച് പ്രതികരിക്കുമെന്ന് ഹസാരെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: