ലണ്ടന്‍: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ സഹായം ആവശ്യമാണെന്നു ലോകരാജ്യങ്ങള്‍. യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തുടങ്ങി അമ്പതോളം ലോകരാജ്യ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
രാഷ്ട്രീയ അസ്ഥിരതയും തീവ്രവാദവും കടല്‍ക്കൊള്ളയും മറ്റുമാണ് സൊമാലിയന്‍ ജനത നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അല്‍ഖ്വയ്ദ ബന്ധമുള്ള ഷെബാബ് തീവ്രവാദികള്‍ രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ത്തെന്നും കടല്‍ക്കൊള്ളക്കാരുടെ വിഹാര കേന്ദ്രം തട്ടിക്കൊണ്ടുപോകലും രാജ്യത്തെ പ്രതിക്കൂട്ടിലാക്കി. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി രാജ്യത്ത് രക്തച്ചൊരിച്ചില്‍ രൂക്ഷമാണെന്നും ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യം സൊമാലിയയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. സോമാലിയന്‍ ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് സഹായിക്കുക മാത്രമല്ല, ലോകത്തിലെ മുഴുവന്‍ പേരുടേയും അവകാശമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ രക്തച്ചൊരിച്ചിലും മോശം സാമ്പത്തിക സ്ഥിതിയും രാജ്യ പുരോഗതി അസ്ഥിരമാക്കിയെന്നും ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി. രാജ്യത്തെ സമാധാനത്തിനും സ്ഥിരതക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. രാജ്യത്തെ പ്രധാന തീവ്രവാദ സംഘടനയായ ഷെബാബിനെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികള്‍ സേനയെ വിന്യസിക്കുന്ന കാര്യവും സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അല്‍ഖ്വയ്ദ ബന്ധമുള്ള ഷെബാബിനെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സോമാലിയന്‍ പ്രധാനമന്ത്രി അബ്ദിവെലി മുഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: