പൊന്‍കുന്നം: പുതിയകാവ് ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. തന്ത്രി കുരുപ്പക്കാട്ടില്ലത്ത് പുരുഷോത്തമന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഇന്നലെ വൈകിട്ട് കൊടിയേറ്റ് നടന്നത്. തുടര്‍ന്ന് ദീപാരാധനയും നൃത്തനൃത്യങ്ങളും ഭക്തിഗാനസുധയും നടന്നു. രണ്ടാം ഉത്സവദിവസമായ ഇന്ന് രാവിലെ 8 മുതല്‍ ശ്രീബലി, 11ന് ഉത്സവബലി, 2.30ന് ശീതങ്കന്‍തുള്ളല്‍, 4ന് കാഴ്ചശ്രീബലി, 7ന് ചലച്ചിത്രപിന്നണിഗായകന്‍ പി.ജയചന്ദ്രന് നയിക്കുന്ന ഗാനമേള, എന്നിവയും നടക്കും. നാളെ രാവിലെ 8ന് ശ്രീബലി, 11ന് ഉത്സവബലി, 2.30ന് നിരണം രാജണ്റ്റെ കഥാപ്രസംഗം, 7ന് സംഗീതസദസ്, 26ന് 1ന് ഉത്സവബലി ദര്‍ശനം, 2.30ന് കഥകളി-കുചേലവൃത്തം,27ന് രാവിലെ ശ്രീബലി, 1ന് ഉത്സവബലി ദര്‍ശനം, പ്രസാദമൂട്ട്, 4ന് കാഴ്ചശ്രീബലി, 7ന് നാമസങ്കീര്‍ത്തനലഹരി, 28ന് കുംഭഭരണി, രാവിലെ 4.30ന് എണ്ണ അഭിഷേകം, 7ന് പുതുക്കലനിവേദ്യം, 7ന് ശ്രീബലി, 10ന് വനിതാശിങ്കാരിമേളം, 11ന് കുംഭകുടം, 2ന് ആറാട്ടുബലി, 7ന് ആറാട്ടുകടവില്‍ നിന്നും തിരിച്ചെഴുന്നെള്ളിപ്പ്, 8ന് ബാലെ 11.30ന് ആറാട്ട് എതിരേല്പ്, 12ന് ചുറ്റുവിളക്ക്, 1ന് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: