കൊച്ചി: സ്ത്രീത്വത്തെ ബഹുമാനിക്കാത്ത പുരുഷസമൂഹത്തിനെതിരെയാണ് ഫാദേഴ്സ് ഡേ സിനിമയെന്ന് സംവിധായകന് കലവൂര്‍ രവികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പീഡനത്തിനിരയായ ഒരു സ്ത്രീയുടെ മാനസികനില പ്രതിപാദിക്കുന്ന വ്യത്യസ്തതയുള്ള പ്രമേയമാണിത്. പീഡനത്തിനിരയായ സ്ത്രീയെയും അതിലുണ്ടായ കുട്ടിയെയും അതേ വെറുപ്പോടെയാണ് സമൂഹം കാണുന്നത്. പ്രായപൂര്‍ത്തിയായ മകന് അമ്മയെ കാണാന്‍ വരുന്നതോടെയാണ് കഥയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്.
ഉപേക്ഷിച്ച മകനെയുള്‍പ്പെടെ മറന്ന സീതാദേവി അദ്ധ്യാപികയായി സ്വസ്ഥമായ ജീവിതം നയിക്കുകയായിരുന്നു. എന്നാല്‍ തന്റെ മകനെ പോലും കാണാനാവാത്ത മാനസികാവസ്ഥയിലാണ് സീതാദേവി എന്നറിഞ്ഞ് മകന് തിരിച്ച് പോകുന്നു. ഈ വിഷയം കേരളം ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന് രവി പറഞ്ഞു. 150 ദിവസം ഒരു ചിത്രം ഓടലല്ല ആത്മാവ് ഉള്ള ഒരു സിനിമ ഇറക്കലിലാണ് താന്‍ സംതൃപ്തി കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരാള്‍ കാണാത്തത് പറയണമെന്നാണ് ആഗ്രഹിച്ചിരുന്നത്.
സമൂഹത്തില്‍ നടക്കുന്ന സത്യമുള്ള കഥകള്‍തന്നെയാണ് ഫാദേഴ്സ് ഡേയിലുള്ളതെന്ന് പ്രധാനകഥാപാത്രമവതരിപ്പിച്ച രേവതി പറഞ്ഞു. മനുഷ്യാവകാശങ്ങളും മാനുഷികമൂല്യങ്ങളുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും രേവതി പറഞ്ഞു.
കേന്ദ്ര കഥാപത്രത്തെ അവതരിപ്പിച്ച ഷെഹിന്, ഛായഗ്രാഹകന്‍ എസ്.ജി.രാമന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: