ബ്യൂണസ്അയേഴ്സ്: അര്‍ജന്റീനയില്‍ നിയന്ത്രണം വിട്ട ട്രെയിന്‍ അപകടത്തില്‍പ്പെട്ട് ഒരു കുട്ടി ഉള്‍പ്പെടെ 49 പേര് കൊല്ലപ്പെട്ടു. അറുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.
തലസ്ഥാനത്തെ തിരക്കേറിയ സ്റ്റേഷനില്‍ രാവിലെ 8.30ന് 1000ത്തിനടുത്ത് യാത്രക്കാരുമായി മൊറീനോയില് നിന്നും ബ്യൂണസ്അയേഴ്സിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.
അപകടത്തില്‍ പരിക്കേറ്റ ട്രെയിന്‍ ഓപ്പറേറ്ററെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം കാത്തിരിക്കുകയാണെന്നും, ട്രെയിനിന്റെ ബ്രേക്ക് തകരാറിലായതായിരിക്കാം അപകടകാരണമെന്ന് കരുതുന്നതായും അധികൃതര്‍ പറഞ്ഞു. അപകടകാരണം വ്യക്തമല്ലെന്നും ട്രെയിന്‍ സാധാരണ വരുന്ന വേഗതയിലാണ് സ്റ്റേഷനില്‍ എത്തിയതെന്നും അപകടം നടന്നതില്‍ നിഗൂഢതയുള്ളതായും വാഹന ഗതാഗത സെക്രട്ടറി പറഞ്ഞു. അപകടത്തില്‍പ്പെട്ട ട്രെയിനിന് 40-50 വര്‍ഷം പഴക്കമുണ്ടെന്നും അര്‍ജന്റീനയിലെ റോഡ് റെയില്‍ ഗതാഗതത്തിന് വേണ്ടത്ര നിക്ഷേപമോ പരിചരണമോ ഇല്ലെന്നും റെയില്‍വേ യൂണിയന് ലീഡര്‍മാര്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ ഒരു ബോഗി പൂര്‍ണ്ണമായും മറ്റൊന്നിലേക്ക് കയറിപ്പോയതായി സ്റ്റേഷനില്‍ സ്ഥാപിച്ച വീഡിയോ ക്യാമറയില്‍ തെളിഞ്ഞിട്ടുണ്ട്. ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോള്‍ എല്ലാവരും ഇറങ്ങുവാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് രണ്ടാമത്തെ ബോഗി ഒന്നാമത്തെ ബോഗിയിലേക്ക് തള്ളിക്കയറിയതെന്നും അപകടത്തില്‍ നിന്നും രക്ഷപ്പെട്ട മാര്‍സിലോ എന്ന യാത്രക്കാരന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പറയാന്‍കൂടി വയ്യെന്ന് ആദ്യ ബോഗിയില്‍ സഞ്ചരിച്ച യാത്രക്കാരന് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി 100 ആംബുലന്‍സുകളും രണ്ട് ഹെലികോപ്റ്ററുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. നാല് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ട്രെയിനിന്റെ ബോഗി വെട്ടിപ്പൊളിച്ച് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: