പെഷവാര്‍: പാകിസ്ഥാനിലെ പെഷവാര്‍ നഗരത്തിലെ ബസ് ടെമിനലിലുണ്ടായ ശക്തിയേരിയ ബോംബ് സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കുപറ്റി. നിരവധി ബസുകള്‍ തകര്‍ന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പാക് താലിബാനാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ടെര്‍മിനലില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നവരാണ് അപകടത്തിനിരയായത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാകിസ്ഥാനിലെ ഗോത്ര വര്ഗ്ഗമേഖലയോട് അടുത്ത് സ്ഥിതിചെയ്യുന്ന സ്ഥലമാണ് പെഷവാര്‍ അതുകൊണ്ടുതന്നെ ഈ അടുത്ത കാലത്ത് നിരവധി സ്ഫോടനങ്ങള്‍ ഉണ്ടായി.
സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നവരില്‍ അധികവും സാധാരണക്കാരായ ജനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: