കാഞ്ഞങ്ങാട് : മടിക്കൈ കൂലോം റോഡിലെ അടുക്കത്ത് വളപ്പില്‍ രാജേന്ദ്രണ്റ്റെ ഭാര്യ ജിഷയെ കുത്തികൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഒറീസ കട്ടക് സ്വദേശി മദന്‍ മാലിക്ക് (23) നെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി (2) രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും വിശ്വസനീയമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അറിയുന്നു.കഴിഞ്ഞ ദിവസം താന്‍ ആള് മാറിയാണ് കുത്തിയതെന്നും ചെയ്തത് അബദ്ധമായി പോയെന്നും ഇയാള്‍ പോലീസുകാരോട് പറഞ്ഞുവത്രെ. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ അവശനായ പ്രതി പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി കസ്റ്റഡിയില്‍ കിട്ടുന്നതിന് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: