വിയന്ന: ഇറാനിലെ മുഖ്യസൈനിക കേന്ദ്രം സന്ദര്‍ശിക്കാനുള്ള തങ്ങളുടെ തീവ്രമായ ശ്രമം തടസ്സപ്പെട്ടതായി യുഎന്‍ ആണവ ഏജന്‍സി ഇന്നലെ അറിയിച്ചു.
ഇറാനുമായുള്ള പ്രശ്നം പരിഹരിക്കാനുള്ള ഉടമ്പടിയില്‍ എത്തിച്ചേരാനുള്ള പരിശ്രമം വിഫലമായെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. പക്ഷേ ഇതുവരെയും പരസ്പ്പര ധാരണക്കായുള്ള ഉടമ്പടി നടന്നിട്ടില്ല. അസാധാരണമായി ആണവായുധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രാച്ചിന്‍ സൈനിക കേന്ദ്രം സന്ദര്‍ശിക്കുവാന്‍ രണ്ടുതവണയും ഇറാന് അനുമതി നല്‍കിയില്ല. ഇത് നിരാശാജനകമാണെന്ന് ഐഎഇഎ ഡയറക്ടര്‍ ജനറല്‍ യുകിയ അമാനോ അറിയിച്ചു.
വിയന്നയില്‍ നിന്നുള്ള ഏജന്‍സി ചീഫ് ഇന്‍സ്പെക്ടര്‍ ഹെര്‍മന്‍ നാക്കര്ട്ടസിന്റെ നേതൃത്വത്തില്‍ ഐഎഇഎയുടെ ഉന്നതാധികാരികള്‍ ഇന്നലെ വിയന്നയില്‍ എത്തിച്ചേര്‍ന്നു.
ടെഹ്റാന് ആണവായുധ പ്രശ്നം പരിഹരിക്കുക എന്നതാണ് ഒരു മാസത്തിനകം രണ്ടാംതവണ ഐഎഇഎയുടെ ഉദ്ദേശ്യം.
ഇറാന് ആണവായുധങ്ങള്‍ നിര്‍മിക്കുന്നതായി നവംബറില്‍ സമര്‍പ്പിച്ച ഐഎഇഎയുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന് ഇറാന് എതിര്‍പ്പിലൂടെ അറിയിച്ചു. ഇറാനുമേല്‍ ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന വാര്‍ത്ത ഉണ്ടായിരുന്നു. ഇത് ഗുരുതരമായ പ്രശ്നമുണ്ടാക്കുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: