ഈരാറ്റുപേട്ട: പൂഞ്ഞാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നിയമനത്തില്‍ വ്യാപക ക്രമക്കേടും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതായി ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു. ബാങ്ക് ഭരണസമിതിയിലെ കക്ഷികളായ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തസ്തികകള്‍ വീതം വച്ച് എടുത്തശേഷം എഴുത്തുപരീച്ചയും ഇണ്റ്റര്വ്യൂവും പ്രഹസനമായി നടത്തിക്കൊണ്ട് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയായിരുന്നുവെന്ന് യോഗം കുറ്റപ്പെടുത്തി. പൂഞ്ഞാര്‍ പഞ്ചായത്തു ഭരണം അട്ടിമറിക്കാന്‍ വേണ്ടി കൂറുമാറിയ പഞ്ചായത്തംഗത്തിന് പാരിതോഷികമായി നിയമനം നല്‍കിയതിലൂടെ യുഡിഎഫിണ്റ്റെ കാപട്യം വെളിവായിരിക്കുകയാണ്. ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, ബാങ്കിന്രെ ഒരു ബ്രാഞ്ച് മാനേജര്‍, മുന്‍ പ്രസിഡണ്റ്റ്, പുതിയ പ്രസിഡണ്റ്റ് എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് ക്രമക്കേട് നടത്തിയിരിക്കുന്നതെന്ന് യോഗം ആരോപിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡണ്റ്റ് വി.സി.അജികുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.പി.സനല്‍കുമാര്‍, എം.ചന്ദ്രന് മൈലാടുംപാറ, കെ.കെ.ശേഖരന് മുണ്ടക്കയം, കെ.എസ്.വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: