കോട്ടയം: കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മിലുള്ള പോര് ജില്ലയില്‍ രൂക്ഷമാകുന്നു. കടുത്തുരുത്തി റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ നടന്ന അഴിമതിക്കഥകള്‍ പുറത്തുവിട്ടതിണ്റ്റെ പേരിലാണ് ഇപ്പോള്‍ ഭിന്നത ഉടലെടുത്തിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്റ്റും കേരളാ കോണ്‍ഗ്രസ് നേതാവുമായ കെ.എ അപ്പച്ചനും കെപിസിസി നിര്‍വാഹക സമിതിയംഗം പി.എം മാത്യുവും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് യുഡിഎഫില്‍ ശക്തമായ ചേരിതിരിവ് ഉണ്ടാക്കിയിട്ടുള്ളത്. കടുത്തുരുത്തി കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രോസസിംഗ് സൊസൈറ്റിയില്‍ കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ നടന്നെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് കെ.എ അപ്പച്ചന് കോട്ടയത്ത് പത്രസമ്മേളം വിളിച്ചു ചേര്‍ത്തതോടെയാണ് അഭിപ്രായഭിന്നത പുറത്തുവരുന്നത്. ഭരണസമിതിയേയും ഉദ്യേഗസ്ഥരേയും മാറ്റിനിര്‍ത്തി സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും അഴിമതിക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അന്ന് അപ്പച്ചന് പ്രസ്താവന നടത്തിയത്. കോടികളുടെ അഴിമതിയാണ് പി.എം മാത്യുവിണ്റ്റെ നേതൃത്വത്തില്‍ നടത്തിയതെന്നായിരുന്നു അന്ന് പ്രസ്താവന നടത്തിയത്. എന്നാല്‍ അപ്പച്ചന് ഉന്നയിച്ച ആരോപണങ്ങളെല്ലാം പ്രതികാരബുദ്ധിയോടെയുള്ളതുമാണെന്ന മറുപടിയുമായി റബമാര്ക്കറ്റിംഗ് സംഘം ഭരണസമിതിയും പി.എം മാത്യുവും അപ്പച്ചനെതിരേ കടന്നാക്രമണം നടത്തി. നിയമവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സംഘത്തിണ്റ്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സഹരണ സംഘം ജോയിണ്റ്റ് രജിസ്ട്രാര്‍ കെ.എ. അപ്പച്ചനെ നീക്കം ചെയ്തതാണെന്നും ൨൮൦ അംഗങ്ങളുടെ കള്ള ഒപ്പിട്ട് വ്യാജരേഖ ചമച്ചതിന് അപ്പച്ചനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളതാണെന്നുമായിരുന്നു മറുപടി. ഇതോടെ വീണ്ടും അപ്പച്ചന് രംഗത്തിറങ്ങി. പി.എം മാത്യുവിനെതിരേ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കുമെന്നാണ് അപ്പച്ചന് പറയുന്നത്. എന്തായാലും അഴിമതിക്കഥകള്‍ പുറത്തുവന്നതോടെ പ്രശ്നങ്ങള്‍ പറഞ്ഞവസാനിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: