കൊച്ചി: പതഞ്ജലി യോഗവിദ്യാപീഠം എറണാകുളം കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘യോഗ റിട്രീറ്റ്-2012’ നടത്തി. കേന്ദ്ര ഗവ. സ്ഥാപനമായ മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗയുടെ ആഭിമുഖ്യത്തില്‍ ദേശവ്യാപകമായി നടത്തിവരുന്ന യോഗ വാരാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.
ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. ജഗദംബിക അധ്യക്ഷത വഹിച്ചു. ഹൈക്കോടതി സീനിയര്‍ അഭിഭാഷകന് അഡ്വ. ഗോവിന്ദഭരതന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓരോ വ്യക്തിക്കും സ്വയം ഈശ്വരീയ തലത്തിലേക്ക് ഉയരാനാകും എന്ന് ലോകത്തെ പഠിപ്പിച്ചത് ഹിന്ദുധര്‍മ്മം മാത്രമാണെന്നും, പതഞ്ജലി യോഗദര്‍ശനത്തിന്റെ ഭാഗമായുള്ള അഷ്ടാംഗയോഗത്തിലൂടെ ഇത് സാധ്യമാകും എന്നുമാണ് യോഗദര്‍ശനം നമ്മെ പഠിപ്പിക്കുന്നത് എന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവര്‍ഷത്തെ അനുസ്മരിച്ചുകൊണ്ട് ‘സ്വാമി വിവേകാനന്ദനും യോഗദര്‍ശനവും എന്ന വിഷയത്തെക്കുറിച്ച് പതഞ്ജലി യോഗവിദ്യാപീഠം അക്കാദമിക് കൗണ്‍സില്‍ അംഗം എന്‍.ആര്. മധു പ്രഭാഷണം നടത്തി. സ്വാമി വിവേകാനന്ദന് ഒരേസമയം ജ്ഞാനയോഗിയും കര്‍മ്മയോഗിയും ഭക്തിയോഗിയും രാജയോഗിയുമായിരുന്നുവെന്ന് തദവസരത്തില്‍ അദ്ദേഹം അനുസ്മരിച്ചു. ഓരോ വ്യക്തിയിലും ഈശ്വരനെ കാണുകഅവരുടെ ക്ഷേമത്തിനായി കര്‍മ്മം ചെയ്യുക എന്നതാണ് സ്വാമിജി ഉയര്‍ത്തിപ്പിടിച്ച മുഖ്യമായ യോഗദര്‍ശനം.
പിന്നീട് നടന്ന ‘സ്ട്രെസ് മാനേജ്മെന്റ്’ എന്ന വിഷയത്തെക്കുറിച്ച് വസിഷ്ഠ യോഗ ആന്റ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ വാസുദേവന്‍ ക്ലാസ്സെടുത്തു. ‘സമ്പൂര്‍ണ്ണ ആരോഗ്യരക്ഷ’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറില്‍ പതഞ്ജലി യോഗവിദ്യാപീഠം അക്കാഡമിക് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ദേവന് അധ്യക്ഷത വഹിക്കുകയും ഡോ. ബി രാജീവ് (ആയുഷ് ആരോഗ്യകേന്ദ്രം, പെരുമ്പാവൂര്‍), വാസുദേവന്‍ (വസിഷ്ഠ യോഗകേന്ദ്രം) തുടങ്ങിയവര്‍ പ്രബന്ധം അവതരിപ്പിച്ചു. പതഞ്ജലി യോഗവിദ്യാപീഠം സംയോജക് എ.കെ. സനന് സ്വാഗതവും സെക്രട്ടറി ടി. മനോജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: