ആലുവ: ശ്രീമൂലംപാലം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. സന്ധ്യമയങ്ങിയാല്‍ മദ്യപാനികളും അന്യസംസ്ഥാന തൊഴിലാളികളും ഇവിടെ അഴിഞ്ഞാടുകയാണ്. പാലത്തില്‍ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകള്‍ അണച്ചശേഷം പാലത്തിന്റെ നടപ്പാതയിലിരുന്നാണ് മദ്യപാനം. ഇതുമൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
മണല്‍ മാഫിയകളും പാലത്തിന്റെ ഇരുകരകളിലും താവളമടിച്ചിരിക്കുകയാണ്. അനധികൃത മണല്‍ വാരുന്നവര്‍ക്ക് പോലീസിന്റെ സാന്നിധ്യമറിയിക്കുകയാണ് ഇവരുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം രാത്രിയില്‍ പാലത്തിന്റെ വിളക്കുകളുടെ സ്വിച്ചുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടെ പാലം പൂര്‍ണ്ണമായും ഇരുട്ടിലാണ്. കൂടാതെ തിരുവൈരാണിക്കുളം പ്രദേശത്ത് നിരവധി വീടുകളില്മോഷണശ്രമവും നടന്നിരുന്നു. പാലത്തില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നും തിരുവൈരാണിക്കുളം സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് പി.എസ്. മനോജ്കുമാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: