ബ്രസല്‍സ്: കടക്കെണിയിലായ ഗ്രീസിന് രണ്ടാമതും സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതിന് യൂറോപ്യന്‍ യൂണിനയിലെ ധനമന്ത്രിമാര്‍ തീരുമാനിച്ചു. 130 ബില്യണ്‍ യൂറോയുടെ സഹായമാണ് ഇതിലൂടെ ഗ്രീസിന് ലഭിക്കുക. 13 മണിക്കൂര്‍ നീണ്ടുനിന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഗ്രീസിന് രണ്ടാമത്തെ പാക്കേജ് നല്കാന് തീരുമാനമായത്.
ആഭ്യന്തര മൊത്ത ഉല്പാദനത്തിന്റെ 160 ശതമാനമാണ് ഗ്രീസിന്റെ ഇപ്പോഴത്തെ കടം. മാര്‍ച്ച് 20ന് ഈ കടം തീര്‍ത്തില്ലെങ്കില്‍ ഗ്രീസ് പാപ്പരാകും. അതേസമയം സഹായം കൊണ്ട് ഗ്രീസിന്റെ പ്രതിസന്ധി ഏറെക്കുറെ മാറുമെങ്കിലും രാജ്യത്തെ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന് ഇത് പര്യാപ്തമാവില്ലെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: