പള്ളുരുത്തി: ആത്മഹത്യ ചെയ്യാന്‍ കൈത്തണ്ട് മുറിച്ച് തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ നിന്നും കായലിലേക്ക് ചാടിയ യുവാവിന് ഒരു പോലീസുകാരന്റെ മനസാന്നിദ്ധ്യംകൊണ്ട് ജീവന്‍തിരിച്ചുകിട്ടി. ശനിഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. തോപ്പുംപടി ടിആന്റ് ആര്ക്രോസ് റോഡില്‍ പുതുക്കാട്ടുങ്കല്വീട്ടില് നിമോദ് എന്ന ഇരുപത്താറുകാരനാണ് ആത്മഹത്യാശ്രമം നടത്തിയത്. ഈ സമയം അതുവഴിവന്ന മറ്റൊരു ബൈക്ക് യാത്രികന് തന്റെ ബൈക്കിന്റെ വെളിച്ചത്തില്‍ ആരോ കായലിലേക്ക് ചാടുന്നത് ശ്രദ്ധയില്‍പെട്ടു. സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ബൈക്ക് പാലത്തില്‍ ഇരിക്കുന്നതുകണ്ടു. യുവാവ് ഉടനെ കണ്ട്രോള് റൂമില്‍ വിവരമറിയിച്ചു. പൊടുന്നനെതന്നെ കുതിച്ചെത്തിയ പോലീസ് ജീപ്പ്പിലെ പോലീസുകാര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്നു. ഈ സമയം കൂട്ടത്തിലുണ്ടായ വേണു എന്ന പോലീസുകാരന് വടം കായലിലേക്ക് എറിഞ്ഞ് ഇതിലൂടെ കായല്‍ പരപ്പിലെത്തി യുവാവിനെ പൊക്കിയെടുത്തു.
വെള്ളം കുടിച്ച് അവശനായ ചെറുപ്പക്കാരനെ ഒരു കൈകൊണ്ട് താങ്ങിനിന്ന വേണുവും ക്ഷീണിതനായി. ഈ സമയം പോലീസ് ഇടപെട്ട് തോപ്പുംപടി ഫിഷിംഗ് ഹാര്‍ബറില്‍ നിന്നും ബോട്ടുമായെത്തി ഇവരെ കരക്കെത്തിക്കുകയായിരുന്നു. അവശനിലയിലായ യുവാവിനെ പിന്നീട് കരുവേലിപ്പടി ഗവ.മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നത്താലാണ് ചെറുപ്പക്കാരന് കായലില്‍ ചാടിയതെന്ന് പോലീസ് അറിയിച്ചു. പോലീസിനു തന്നെ അഭിമാനമായ വേണു എന്ന പോലീസുകാരന് സഹപ്രവര്‍ത്തകരുടെ മുന്നില്‍ ധീര പരിവേഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: