വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ ജൈവശാസ്ത്രഞ്ജന് അന്താരാഷ്ട്ര ശാസ്ത്ര പുരസ്കാരം. ബോസ്റ്റണിലെ മസാച്ചുസറ്റ്സ് സര്‍വകലാശാലയില്‍ ബയോളജി വിഭാഗം പ്രൊഫസറായ ഡോ.കമല്‍ജിത്ത് എസ്.ബവയാണ് പുരസ്കാരത്തിന് അര്‍ഹനായത്. ആഗോളതലത്തില്‍ സുസ്ഥിര വികസനത്തിന് സഹായകമായ ശാസ്ത്ര സംഭാവന നല്‍കിയത് പരിഗണിച്ചാണ് അവാര്‍ഡ്. റോയല്‍ നോര്‍വീജിയന്‍ സൊസൈറ്റി ഓഫ് സയന്‍സ് ആന്റ് ലറ്റേഴ്സിന്റെ(ഡികെഎന്വിഎസ്) ഗണ്ണറസ് സസ്റ്റൈനബിലിറ്റി അവാര്‍ഡാണ് ഭവക്ക് ലഭിച്ചത്. ഈ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ വ്യക്തികൂടിയാണ് ഇദ്ദേഹം. ഏപ്രില്‍ 17 ന് ട്രോണ്ദെയിമില് നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്കാരം നല്‍കും. തന്റെ പരിശ്രമത്തെ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് കമല്‍ ബവ പറഞ്ഞു.
ഗണ്ണറസ് അവാര്‍ഡ് അതിന് ഏറ്റവും അര്‍ഹനായ വ്യക്തിക്ക് നല്കുന്നതില് സന്തോഷമുണ്ടെന്ന് ഡികെഎന്വിഎസ് പ്രസിഡന്റ് ക്രിസ്റ്റ്യന്‍ ഫൊഷെം പറഞ്ഞു. മധ്യ അമേരിക്കന്‍ മഴക്കാടുകളിലെ ആവാസവ്യവസ്ഥയെ സംബന്ധിച്ച് ബവ നടത്തിയ ശ്രദ്ധേയമായ പഠനത്തില്‍ പരിസ്ഥിതി വിഞ്ജാനത്തെ സംബന്ധിച്ചും പരിണാമത്തെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
ബംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്റ് ദി എന്‍വയോണ്‍മെന്റ് എന്ന സംഘടനയുടെ പ്രസിഡന്റ കൂടിയാണ് ബവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: