ആലുവ: ആലുവ ശിവരാത്രി മണപ്പുറത്തിലെ താല്‍ക്കാലിക പാലത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിര്‍വ്വഹിക്കും. കൊട്ടാരക്കടവില്‍ നിന്ന് പെരിയാറിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന താല്‍ക്കാലിക പാലത്തിന്റെ നീളം 200 മീറ്റര്‍ ആണ്. വീതി 6 മീറ്ററും. ഭക്തജനങ്ങള്‍ക്ക് ഇരുഭാഗത്തേക്കും യാത്ര ചെയ്യാവുന്ന വിധത്തില്‍ ബാരിക്കേഡ് കെട്ടി രണ്ടായി തിരിച്ചിട്ടുണ്ട്. ഒരു വശത്തേക്ക് അഞ്ച് രൂപയാണ് ടോള്‍ നിരക്ക്. നഗരത്തില്‍ നിന്നും എളുപ്പത്തില്‍ ഭക്തര്‍ക്ക് മണപ്പുറത്തേക്ക് എത്താന്‍ ഇതുമൂലം സാധിക്കും. ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതിയാണ് പാലം നിര്‍മ്മിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നഗരസഭയും തിരിച്ചുനല്‍കണമെന്ന വ്യവസ്ഥയില്‍ ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതിക്ക് നല്‍കാമെന്നേറ്റ തുക ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നറിയുന്നു. ശിവരാത്രി ആഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചു എന്ന് പറയപ്പെടുന്ന ഇരുപത് ലക്ഷവും ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ല. ഈ തുക നഗരസഭയാണ് നല്‍കുക എന്നാണ് സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചത്. അങ്ങനെയെങ്കില്‍ നിര്‍മ്മാണത്തിന് ഈ തുക നല്‍കണമെന്നും ശിവരാത്രി നാളില്‍ ഭക്തജനങ്ങള്‍ക്ക് പാലത്തിലൂടെ സൗജന്യയാത്ര അനുവദിക്കണമെന്നും ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: