ന്യൂദല്‍ഹി: അധോലോക നായകന് അബു സലിമിനെതിരെയുള്ള രണ്ടു കേസുകള്‍ സുപ്രീംകോടതി സ്റ്റേചെയ്തു. 1993 മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട ടാഡ കേസുകള്‍ക്കാണു സ്റ്റേ അനുവദിച്ചത്. പോര്‍ച്ചുഗല്‍ തടവിലുള്ള അബു സലിമിനെ കൈമാറണമെന്നു കാട്ടി സി.ബി.ഐ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.
ഇക്കാര്യത്തില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനമറിയിക്കണമെന്നു കാട്ടി കേന്ദ്ര സര്‍ക്കാരിനും വിദേശ കാര്യ മന്ത്രാലയത്തിനും കോടതി നോട്ടിസയച്ചു. പോര്‍ച്ചുഗല്‍ സുപ്രീംകോടതിയിലാണു സി.ബി.ഐ ഹര്‍ജി സമര്‍പ്പിച്ചത്. കൈമാറരുതെന്നു കാട്ടി അബുസലിമും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ വിചാരണ നടന്നാല്‍ വധശിക്ഷ വരെ ലഭിക്കാനിടയുണ്ടെന്നാണു സലിമിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: