കോട്ടയം: കേരള ഭാഗ്യക്കുറിയുടെ കാരുണ്യ ടിക്കറ്റ് ൧൮-ാം നറുക്കെടുത്തതില്‍ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയ വ്യക്തി പണം തത്സമയം നല്കിയില്ലെങ്കിലും സത്യസന്ധമായി പ്രസ്തുത വ്യക്തിക്ക് ടിക്കറ്റ് കൈമാറി ഏറ്റവും ഉദാത്തമായ മാതൃകയാണ് ഒരു ഭാഗ്യക്കുറി തൊഴിലാളി എന്ന നിലയില്‍ എം.സി. സുരേഷ് ചെയ്തതെന്ന് കേരളാ ലോട്ടറി ഏജണ്റ്റ്സ് അസോസിയേഷന്. ഭാഗ്യക്കുറി തൊഴിലാളിയുടെ സത്യസന്ധത മനസ്സിലാക്കി പ്രബുദ്ധകേരളം കോരിത്തരിച്ചതിന് നാം എല്ലാം അനുഭവ സാക്ഷികളാണെന്നും അസോസിയേഷന് പ്രസ്താവനയില്‍ പറഞ്ഞു. ചെറുകിട ഭാഗ്യക്കുറി തൊഴിലാളിയായി വര്‍ഷങ്ങളായി ജീവിക്കുന്ന സുരേഷ് ഭാഗ്യക്കുറി തൊഴിലാളി വര്‍ഗത്തിനാകെ അഭിമാനമാണ്. സുരേഷിണ്റ്റെ സത്യസന്ധതയെ മാനിച്ച് കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.സി. സുരേഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു. സര്‍ക്കാര്‍ സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ഹ്രസ്വമെങ്കിലും ഊഷ്മളമായ ഈ ചടങ്ങില്‍ കേരളാ ലോട്ടറി ഏജന്‍സ് അസോസിയേഷന് ഭാരവാഹികളായ സംസ്ഥാന പ്രസിഡണ്റ്റ് ഡോ. പുരുഷോത്തമ ഭാരതി ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന് കോഴിക്കോട്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അനുരാജ് ഹരിപ്പാട്, ഹരി തൃശൂറ്, മേവട ബാബു പാലാ, രാജു പാമ്പാടി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: