വാഷിംഗ്ടണ്‍: അന്തരിച്ച പ്രശസ്ത പോപ് ഗായിക വിറ്റിനി ഹൂസ്റ്റനെ വിവാഹം കഴിക്കാന്‍ ഒസാമ ബിന്‍ ലാദന് ആഗ്രഹിച്ചിരുന്നതായി പുതിയ വെളിപ്പെടുത്തല്‍. സുഡാന് എഴുത്തുകാരിയായ കോല ബൂഫ് തന്റെ പുസ്തകത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ഹൂസ്റ്റണിന്റെ ഭര്‍ത്താവ് ബോബി ബ്രൗണിനെ കോന്നിട്ടാണെങ്കിലും അവരെ സ്വന്തമാക്കണമെന്ന് ലാദന് ആഗ്രഹിച്ചിരുന്നതായി ബൂഫിന്റെ ആത്മകഥയില്‍ പറയുന്നു.
താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയെന്നായിരുന്നു ഹൂസ്റ്റണെ ലാദന് വിശേഷിപ്പിച്ചിരുന്നത്. അമേരിക്കന്‍ മണ്ണില്‍ ഇയാള്‍ നടത്തിയ ഏറ്റവും ക്രൂരമായ ഭീകരാക്രമണത്തിന് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഹൂസ്റ്റണ്‍ ലാദന്റെ സ്വപ്നമായി മാറിയത്. ലൈംഗികത, കഞ്ചാവ്, പോപ് ഗായക സംഘങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യല്‍ എന്നിവയില്‍ അതീവ തല്പരനായിരുന്നു ലാദനെന്നും ബൂഫിന്റെ പുസ്തകം വെളിപ്പെടുത്തുന്നു.
വിറ്റിനി ഹൂസ്റ്റണ്‍ ഇസ്ലാമാണെന്നാണ് ലാദന് വിശ്വസിച്ചിരുന്നത്. ഇവരെ അമേരിക്കന്‍ സംസ്കാരം സ്വാധീനച്ചതാണെന്നും ലാദന് കരുതിയിരുന്നു. ലാദന് ഇക്കാര്യമെല്ലാം ബൂഫിനോട് വ്യക്തിപരമായി പറഞ്ഞതാണെന്നാണ് പുസ്തകത്തിലെ പരാമര്‍ശം. അമേരിക്കയില്‍ ജീവിച്ച കാലത്ത് എപ്പോഴെങ്കിലും ഹൂസ്റ്റണെ നേരില്‍ കണ്ടിരുന്നോയെന്ന ലാദന്റെ ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് നല്‍കിയതെന്നും ബൂഫ് പറയുന്നു. സംഗീതം പൈശാചികമാണെന്നാണ് ലാദന്റെ അവകാശവാദം. എങ്കിലും പണം മുടക്കി അമേരിക്കയിലെത്തി ഹൂസ്റ്റണുമായി കൂടിക്കാഴ്ച നടത്തുന്നകാര്യത്തെ കുറിച്ചും ലാദന് ഒരിക്കല്‍ സംസാരിച്ചതായി ബൂഫ് പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. ലാദന് ഖാര്ടമ്മിലുള്ള വസതി ഹൂസ്റ്റണ്‍ സമ്മാനമായി നല്‍കുന്നതിനും ലാദന് ആഗ്രഹമുണ്ടായിരുന്നു. ലാദന്റെ പക്കല്‍ ഹൂസ്റ്റണിന്റേതായി പ്ലേബോയ് മാസികയില്‍ അടിച്ചുവന്ന ഫോട്ടോഗ്രാഫും ഉണ്ടായിരുന്നു. എന്നാല്‍ ബൂഫിന്റെ ഈ വെളിപ്പെടുത്തലുകള്‍ വിശ്വസനീയമല്ലെന്നും ഇത് അവരുടെ ഭാവനമാത്രമാണെന്നുമാണ് ചിലരെങ്കിലും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: