കോതമംഗലം: ഫിലിം ഫെസ്റ്റിവല്‍ പോലുള്ള സിനിമയുമായി ബന്ധപ്പെട്ട പരിപാടികള്‍ കോതമംഗലം പോലുള്ള ഗ്രാമങ്ങളില്‍ നടത്തുന്നത് സ്വാഗതാര്‍ഹമാണെന്ന് പ്രശസ്ത സിനിമാതാരം ഇന്നസെന്റ് അഭിപ്രായപ്പെട്ടു. കേരള ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 10 മുതല്‍ 15 വരെ കോതമംഗലത്ത് നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്രോത്സവത്തിന് ‘അമ്മ’യുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അമ്മയുടെ അംഗങ്ങളായ നടീനടന്മാരോട് സഹകരണത്തിന് നിര്‍ദ്ദേശം കൊടുക്കാമെന്നും എന്നാല്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. നിലവാരമുള്ള സിനിമകള്‍ കൂടുതല്‍ കാണികള്‍ കാണാന്‍ തയ്യാറായാല്‍ മാത്രമേ ഇത്തരം സിനിമകള്‍ക്ക് പ്രോത്സാഹനമാകുകയുള്ളൂവെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്മാന് കെ.പി. ബാബു അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്മാന് സാബു മാത്യു, വൈസ് ചെയര്മാന് ഗാന്ധിമതി ബാലന്, അംഗങ്ങളായ റോയി പീച്ചാട്ട്, നിര്‍മ്മാതാവ് ജോഷി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അക്കാദമി അംഗം ബേബി മാത്യൂസ് സ്വാഗതവും റോയി പീച്ചാട്ട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: