ഇസ്ലാമാബാദ്: പാകിസ്ഥാനിലെ അഫ്ഗാന് അതിര്‍ത്തിയോടു ചേര്‍ന്നുള്ള സ്പാല്ഗാ ഗ്രാമത്തില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പാക്കിസ്ഥാന്‍കാര്‍ കൊല്ലപ്പെട്ടു. ഗോത്ര മേഖലയായ ഇവിടെ താലിബാന് ഭീകരരും അല്‍-ക്വയ്ദ ഭീകരരും താവളമാക്കിയിരിക്കുന്ന പ്രധാന സ്ഥലമാണ്.
ഭീകരരെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണത്തില്‍ സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഒരു വീടിനു മുകളില്‍ രണ്ടു മിസൈലുകള്‍ പതിക്കുകയായിരുന്നു. ആക്രമണത്തെക്കുറിച്ചു യു.എസ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ഇതേ ഗ്രാമത്തില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒമ്പതു തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: