വാഷിങ്ടണ്‍: നൂതനമായ ആണവസാങ്കേതിക വിദ്യയല്ല ഇറാന് കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചതെന്ന് അമേരിക്ക. ഇറാന്റെ ആണവ ശേഷിയെക്കുറിച്ച് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും അമേരിക്ക അറിയിച്ചു.
ആണവ ശേഷി പ്രദര്‍ശിപ്പിച്ച ഇറാന്റെ നടപടി അവരെ അന്താരാഷ്ടതലത്തില്‍ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്ന് യു.എസ് വിദേശകാര്യ വക്താവ് വിക്ടോറിയ നൂലന്റ് പറഞ്ഞു. കഴിഞ്ഞ ദിവസം പാശ്ചാത്യ ഉപരോധത്തെ വെല്ലുവിളിച്ച് മൂന്ന് ആണവ പദ്ധതികള്‍ നെജാദ് ഉദ്ഘാടനം ചെയ്തിരുന്നു. ടെഹ്റാനിലെ പദ്ധതി പ്രദേശത്തു നേരിട്ടെത്തുകയും നഥാന്‍സിലെ രണ്ടു റിയാക്റ്ററുകളിലെ ഉദ്ഘാടനം വിഡിയൊ കോണ്‍ഫറന്‍സ് വഴി നടത്തുകയുമായിരുന്നു.
പുതിയ സംവിധാനങ്ങള്‍ വികസിപ്പിച്ചതോടെ, യുറേനിയത്തിന്റെ 20 ശതമാനം സമ്പുഷ്ടീകരണം സുസാധ്യമാകുകയും ഉയര്‍ന്ന തോതിലുള്ള സമ്പുഷ്ടീകരണത്തിലേക്കു വഴിതുറക്കുകയുമാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: