പാലാ: പെന്‍ഷന്‍ പ്രായം ൬൦ വയസ്സായി ഉയര്‍ത്തുക, പിഎഫ്‌ആര്‍ഡിഎ ബില്‍ പിന്‍വലിക്കുക, സ്റ്റാറ്റ്യൂട്ടറി പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തസ്തികകള്‍ വെട്ടിക്കുറയ്‌ക്കാനുള്ള നീക്കം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, ജിവനക്കാര്‍ക്ക് കേന്ദ്രനിരക്കിലുള്ള അലവന്‍സുകള്‍ അനുവദിക്കുക, ദേശവിരുദ്ധശക്തികളെ അമര്‍ച്ചചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെറ്റോ ജില്ലാ സെക്രട്ടറി കെ.സി.ജയപ്രകാശ്, എന്‍ജിഒ സംഘം ജില്ലാ സെക്രട്ടറി എം.ആര്‍.അജിത്കുമാര്‍, ഫെറ്റോ കോട്ടയം താലൂക്ക് പ്രസിഡണ്റ്റ് സദാശിവന്‍ നായര്‍, താലൂക്ക് സെക്രട്ടറി ജയരാജ്, എന്‍ജിഒ സംഘം സംസ്ഥാന സമിതിയംഗങ്ങളായ ജി.ജയപ്രകാശ്, കാശിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയതായി ജില്ലാ സെക്രട്ടറി കെ.സി.ജയപ്രകാശ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: